ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യൻ വിദേശ താരം ചെഞ്ചൊയോ ?! ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്

വരും ഐ.എസ്.എൽ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ടീമിലെത്തിക്കുന്ന ഏഷ്യൻ വിദേശ താരം മുൻ ബെംഗളൂരു എഫ്.സി താരമായിരുന്ന ചെഞ്ചോ ആണെന്ന് സൂചനകൾ. ഭൂട്ടാൻകാരനായ ഈ യുവ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നു എന്നാണ് സൂചനകൾ. 25 വയസ് പ്രായമായുള്ള ചെഞ്ചോ ലെഫ്റ്റ് വിങ്ങർ പൊസിഷനിലാണ് കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത്.

ഐ-ലീഗിൽ ഇതുവരെ 37 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 16 ഗോളും 8 അസിസ്റ്റും നേടിയിട്ടുണ്ട്. 2018-19 സീസണിലാണ് ചെഞ്ചോ ബെംഗളൂരു എഫ്.സിക്കായി ഐ.എസ്.എല്ലിൽ കളിച്ചിട്ടുള്ളത്. 9 മത്സരങ്ങളിൽ നിന്നും 2 ഗോളുകളാണ് ചെഞ്ചോ ഐ.എസ്.എല്ലിൽ നേടിയത്. ഭൂട്ടാൻ ദേശിയ ടീമിനായി 36 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് താരത്തിന്റെ നേട്ടം. മിനർവ പഞ്ചാബ്, ബെംഗളൂരു എഫ്.സി ടീമുകളുടെ ഐ-ലീഗ്, ഐ.എസ്.എൽ കിരീടങ്ങളുടെ ഭാഗമായ ചെഞ്ചോ ഭൂട്ടാൻ ദേശിയ ലീഗിൽ ഗോൾഡൻ ബൂട്ടും, ഐ-ലീഗിൽ മികച്ച മുന്നേറ്റ താരത്തിനുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ ചെഞ്ചോ ബ്ലാസ്റ്റേഴ്സിൽ എത്തുമോ എന്നതിൽ കൂടുതൽ വ്യക്തത വരുവാനുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്സിൽ നിന്നും ചില ഇന്ത്യൻ താരങ്ങൾ മറ്റു ടീമുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറാൻ സാധ്യതയുണ്ട്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply