ചെങ്കൽചൂളയിലെ താരങ്ങൾക്ക് സഹായഹസ്തവുമായി ട്രാവൻകൂർ റോയൽസ്.

തിരുവനന്തപുരം ചെങ്കൽചൂളയിൽ ഫുട്ബോൾ പരിശീലനത്തിലേർപ്പെടുന്ന വിദ്യാർത്ഥികൾ പരിശീലനത്തിനാവശ്യമായ സൗകര്യങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുനേരിടുന്ന വാർത്ത സില്ലിസ് ഉൾപ്പെടെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. വാർത്തകൾ വന്ന് ആഴ്ചകൾക്കകം തന്നെ ഈ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബ്.

ഇന്ത്യയിലെ ആരാധക ഉടമസ്ഥതിയിലുള്ള ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായ ട്രാവൻകൂർ റോയൽസ് കേരളത്തിലെ വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകളെ കൈപിടിച്ചുയർത്തുവാനുള്ള പ്രവർത്തനങ്ങളിൽ എന്നും മുന്നിലാണ്. രാജാജി നഗർ ചെങ്കൽച്ചൂളയിലെ വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക്ക് 70 ഫുട്ബോൾ ജേഴ്‌സി കിറ്റുകൾ ട്രാവൻകൂർ റോയൽസ് ക്ലബ്ബ് സമ്മാനിച്ചു. ഇന്നലെ പ്രസ്തുത സ്ഥലത്തെത്തിയ ക്ലബ് മാനേജ്മെന്റ് പ്രതിനിധികൾ കിറ്റുകൾ നേരിട്ട് സമ്മാനിച്ചു.

ചടങ്ങിൽ രാജാജി നഗറിൽ നിന്നും ആദ്യമായി ഡോക്ടറാവുന്ന എം.എസ്.സുരഭിയെ ആദരിക്കുകയുമുണ്ടായി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് എം.ബി സനിൽ കുമാർ, ജോയിന്റ് സെക്രട്ടറി എസ്.ശ്രീകാന്ത്, ട്രഷറർ രാജു ജോർജ്, സി.ഇ.ഒ രതീഷ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫസീം മുഹമ്മദ്, റിജോ കെ ജോസ്, ഓപ്പറേഷൻസ് മാനേജർ സുവിൻ സാമൂൽ, ക്ലബ് അംഗങ്ങളായ കേണൽ ജയകുമാർ, ഡോ.രാജേഷ്, രാജാജി നഗർ ഭാരവാഹികളായ ലെനിൻ, ക്ലമെന്റ്, കോച്ച് മനു, കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ സന്നിഹിതരായി.

സില്ലിസ് വാർത്തയിലൂടെയാണ് ഈ വിദ്യാത്ഥികളുടെ കാര്യങ്ങൾ ട്രാവൻകൂർ റോയൽസിന്റെ ശ്രദ്ധയിൽപെട്ടതെന്ന് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി എസ്.ശ്രീകാന്ത് പ്രതികരിച്ചു.

ചെങ്കൽചൂളയിലെ താരങ്ങളെ കുറിച്ച് സില്ലിസ് മുൻപ് റിപ്പോർട്ട് ചെയ്ത വാർത്ത:

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply