കഴിഞ്ഞ വർഷം ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിരുന്ന മുഹമ്മദ് റഫീഖിനെ സ്വന്തമാക്കി ചെന്നെയിൻ എഫ്സി.31 കാരനായ റഫീഖിനെ ടീമിലെത്തിച്ച വിവരം ചെന്നെയിൻ തന്നെ ഓദ്യോദികമായി അറിയിച്ചു.
കഴിഞ്ഞ ഐഎസ്ൽ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി 16 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്.മുമ്പ് ഐ ലീഗിലും ഈസ്റ്റ് ബംഗാളിന് വേണ്ടി റഫീഖ് കളത്തിലറങ്ങിയിട്ടുണ്ട്.സെൻട്രൽ മിഡ്ഫീൽഡറായ റഫീഖ് ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് പുറമെ കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ATK ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.കൂടാതെ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയും കളിച്ച റഫീഖ് മികച്ച അനുഭവസംമ്പത്തുള്ള കളിക്കാരനുമാണ്.
80 ഐലീഗ് മത്സരങ്ങളും 59 ഐഎസ്എൽ മത്സരങ്ങളുമാണ് ഇത് താരം വരെ കളിച്ചിട്ടുള്ളത്.
നേരത്തെ ചെന്നെയിൻ വിൻസി ബാരെറ്റോ, ഗുർമുഖ് സിങ്, സൗരവ് ദാസ്, ജിതേശ്വർ സിങ്,റൊമാരിയോ ജെസുരാജ് തുടങ്ങിയ താരങ്ങളെയും ടീമിലെത്തിച്ചിരുന്നു.
✍?ഷാഹിൻഷ സി കെ
Leave a reply