ക്രിസ്റ്റിയൻ എറിക്സൻ വീണ്ടും കളിക്കളത്തിലേക്ക്

2021 യൂറോ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഹൃദയ സ്തംഭനം മൂലം കളം വിട്ട അദ്ദേഹം ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ് എന്നാണ് വരുന്ന വാർത്തകൾ. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ മണിക്കൂറുകൾ കണ്ണീരിൽ ആഴ്ത്തിയ ആ സംഭവത്തിനു ശേഷം അദ്ദേഹം തിരിച്ചു വരുന്നു എന്ന വാർത്ത എല്ലാർക്കും സന്തോഷം പകരുന്നതാണ്.

ഇന്റർ മിലാൻ വെബ്സൈറ്റിൽ നൽകിയ വിവരം അനുസരിച്ചു ക്ലബ്ബിന്റെ ഉദ്യോഗസ്ഥരെ കണ്ടു സംസാരിക്കാനുമെല്ലാമായി അദ്ദേഹം ഇന്ററിൽ എത്തിയിട്ടുണ്ട്. ഡാനിഷ് മെഡിക്കൽ ഡോക്ടർസ് നൽകുന്ന റിക്കവറി പ്രോഗ്രാം ആണ് അദ്ദേഹത്തിന് നിലവിലുള്ളത്. ഇന്റർ മിലാന്റെ മെഡിക്കൽ ടീമിന് അദ്ദേഹത്തിന്റെ ദിവസേനയുള്ള മെഡിക്കൽ പ്രോഗ്രസ് ലഭ്യമാകുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നടപ്പിലാക്കുന്നത്.

എത്രയും പെട്ടന്ന് അദ്ദേഹത്തെ കളത്തിൽ കാണാൻ പറ്റട്ടെ എന്നു മാത്രം ആണ് എല്ലാ ഫുട്ബോൾ ആരാധകരുടെയും പ്രാർത്ഥന.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply