ഗോൾ വേട്ടക്കാരൻ എതിഹാദിൽ,ഇംഗ്ലീഷ് ടെസ്റ്റ് ജയിക്കാൻ ഹാളണ്ട്

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോർട്മുണ്ടിന്റെ ഗോൾ വേട്ടക്കാരൻ മാഞ്ചസ്റ്റർ സിറ്റിയിൽ.താരം സിറ്റിയിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

ഏജന്റ്സ് ഫീസും മറ്റ് ആഡ്-ഓണുകളും ഉൾപ്പെടെ മൊത്തം £85.5mആണ് റിലീസ് ക്ലോസ്.ജൂലൈ 1 മുതൽ ടീമിനോടപ്പം ഹലാണ്ട് ചേരും.“ഇത് എനിക്കും എന്റെ കുടുംബത്തിനും അഭിമാനകരമായ ദിവസമാണ്,” തന്റെ നീക്കം പൂർത്തിയാക്കിയ ശേഷം ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയോട്പറഞ്ഞു.ഹാളണ്ടിന്റെ പിതാവ് മുമ്പ് 3 വർഷത്തോളം കളിച്ചിട്ടുള്ള ക്ലബ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.

പണ്ട് കുട്ടി ആയിരിക്കെ ഹാളണ്ട് സിറ്റി ജേഴ്സി ഇട്ട് പ്രചരിച്ചിരുന്ന ഫോട്ടോ പുനർനിർമ്മിച്ച് കൊണ്ടാണ് സിറ്റി ഹാളണ്ടിന്റെ ട്രാൻസ്ഫർ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ ഹാളണ്ടിന്റെ ട്രാൻസ്ഫർ സിറ്റി പൂർത്തിയാക്കിയിരുന്നു എങ്കിലും ഇന്നാണ് താരത്തെ സിറ്റി ജേഴ്സിയിൽ അവതരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്.

ലാ ലിഗ ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഗാർഡിയോളയുടെ ഇംഗ്ലീഷ് ചാമ്പ്യൻമാരിൽ ചേരുന്നതിന് മുമ്പ് ഹാലൻഡിനെ സൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു.ഞായറാഴ്ച, നോർവേയ്‌ക്കായി 21 മത്സരങ്ങളിൽ നിന്ന് തന്റെ 20-ആം അന്താരാഷ്ട്ര ഗോൾ നേടിയ ഹാലൻഡ് , നോർവേയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ ആകുന്നതിൽ നിന്ന് 14 ഗോളുകൾ അകലെയാണ്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply