പ്രീമിയർ ലീഗ് ട്രാൻസ്ഫർ റെക്കോർഡ് തകർക്കാൻ സിറ്റി: ജാക്ക് ഗ്രീലിഷിന് പൊന്നും വില.

ഒരു താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ടീമുകൾ നൽകിയ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയുടെ റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലാണ്. യുവന്റസിൽ നിന്നും പോൾ പോഗ്ബയെ സ്വന്തമാക്കാൻ 2016ൽ യുണൈറ്റഡ് ചിലവാക്കിയത് £89 മില്യൺ ആയിരുന്നു. 2017ൽ £75 മില്യൺ ചിലവാക്കി ലുക്കാക്കുവിനെ എവർട്ടനിൽ നിന്നും സ്വന്തമാക്കിയ യുണൈറ്റഡും, സൗത്താംപ്ടണിൽ നിന്നും വിർജിൽ വാൻഡൈക്കിനെ സ്വന്തമാക്കിയ ലിവർപൂളും രണ്ടാം സ്ഥാനം പങ്കുവെച്ചു. തുടർന്ന് 2019ൽ ഹാരി മഗ്വയറിനെ ലെസ്റ്റർ സിറ്റിയിൽ നിന്നും യുണൈറ്റഡിലേക്ക് എത്തിക്കാൻ വീണ്ടും യുണൈറ്റഡ് £80 മില്യൺ നൽകിയതോടെ രണ്ടാം സ്ഥാനത്തിന്റെ ട്രാൻസ്ഫർ റെക്കോർഡ് യുണൈറ്റഡ് ഒറ്റയ്ക്ക് സ്വന്തമാക്കി. ഇങ്ങനെ രണ്ടാം സ്ഥാനം ഇടക്കിടെ മാറിമറിഞ്ഞെങ്കിലും ഒന്നാം സ്ഥാനം പോഗ്ബയിലൂടെ യുണൈറ്റഡിന്റെ കയ്യിൽ വർഷങ്ങളായി ഭദ്രമായിരുന്നു.

എന്നാൽ ഇപ്പോൾ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. പുറത്തുവരുന്ന വാർത്തകൾ പ്രകാരം £100 മില്യൺ നൽകി ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലീഷിനെ ആസ്റ്റൺ വില്ലയിൽ നിന്നും സിറ്റി സ്വന്തമാക്കുന്നതോടെ ഒരു താരത്തെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ടീമുകൾ ചിലവാക്കിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീയായി ഇത് മാറും. ആദ്യ മൂന്ന് സ്ഥാനങ്ങളും ഇതുവരെ യുണൈറ്റഡിന്റെ പേരിലായിരുന്നെങ്കിൽ സിറ്റി ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് എത്തുകയാണ്. താരത്തിന്റെ മെഡിക്കലും മറ്റു പേപ്പർ വർക്കുകളും പൂർത്തിയാക്കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.

ഈ ഒന്നാം സ്ഥാനം എത്ര കാലം ഗ്രീലിഷിലൂടെ സിറ്റിയുടെ കയ്യിൽ നിലനിൽകുമെന്നത് സംശയമാണ്. നിലവിലെ സൂചനകൾ പ്രകാരം ഇംഗ്ലണ്ട് ക്യാപ്റ്റിൻ ഹാരി കെയ്‌നിനെ ടോട്ടൻഹാമിൽ നിന്നും സ്വന്തമാക്കുന്നത് വഴി ഒരുപക്ഷെ സിറ്റി തന്നെ ഈ റെക്കോർഡ് വീണ്ടും തകർത്തേക്കാം. അല്ലെങ്കിൽ ഡോർട്മുണ്ട് താരം ഹാളണ്ടിന് ഉൾപ്പെടെ ചെൽസി സജീവമായി രംഗത്തുള്ളപ്പോൾ £100 മില്യൺ ട്രാൻസ്ഫർ റെക്കോർഡ് ഉടൻ തകർക്കപ്പെടാൻ സാധ്യതകൾ ഏറെയാണ്.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply