കാണികളുമായി സംഘർഷം, ലീഗ് വണ്ണിൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു.

ലീഗിലെ നൈസും മാഴ്സെയും തമ്മിലെ പോരാട്ടതിനിടെയാണ് സംഭവം. കളിക്കിടെ ദിമിത്രി പെയറ്റ് കോര്‍ണര്‍ കിക്കെടുക്കാന്‍ വന്നപ്പോൾ കാണികളിലൊരാള്‍ വെള്ളക്കുപ്പി താരത്തിനുനേരെ എറിഞ്ഞു . പുറത്തുകൊണ്ട കുപ്പി കാണികള്‍ക്കുനേരെ താരം തിരിച്ചും എറിഞ്ഞു. പിന്നീട് കാണികൾ കളത്തിലേക്ക് ഇറങ്ങിയതോടെ നിയന്ത്രണം നഷ്ടമായി മത്സരം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

മത്സരം പുനരാരംഭിക്കാൻ നൈസ് താരങ്ങൾ ആവശ്യപെട്ടെങ്കിലും മാഴ്സെ വഴങ്ങിയില്ല.പതിനഞ്ച് മിനിറ്റ് ശേഷിക്കെ കളിയിൽ നൈസ് ഒരു ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply