ഇന്റർ മിലാന്റെ പരിശീലക സ്ഥാനമാെഴിഞ്ഞു കോണ്ടെ

Getty Images

ഇന്റര്‍ മിലാനെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരാക്കിയ കോച്ച്‌ അന്റോണിയോ കോണ്ടെ സ്ഥാനമാെഴിഞ്ഞു.

ക്ലബുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്കു കൂടി കരാറുണ്ടായിരുന്നിട്ടും കോണ്ടെ ഇന്ററിന്റെ പടിയിറങ്ങിയത്.

ക്ലബിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വമ്പൻ താരങ്ങളെ ഒഴിവാക്കാന്‍ കോണ്ടേയോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

താരങ്ങളെ വിറ്റ് 80 ദശലക്ഷം യൂറോ സമാഹരിക്കാനായിരുന്നു ക്ലബ് മാനേജ്മെന്റിന്റെ തീരുമാനം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ക്ലബ് വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് മാനേജ്‌മെന്റ് നിലപാട്.

എന്നാൽ ഇത് അംഗീകരിക്കാൻ തയാറാകാത്ത അദ്ദേഹം ക്ലബ് പരിശീലക സ്ഥാനമാെഴിയാൻ തീരുമാനിക്കുകയായിരുന്നു…

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply