“നന്ദി കവാനി” : റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻകാല ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ അന്നുമുതൽ ആരാധകർക്കിടയിലെ വലിയൊരു ചോദ്യ ചിഹ്നമായിരുന്നു റൊണാൾഡോയുടെ ജേഴ്‌സി നമ്പർ. റൊണാൾഡോയുടെ ഏഴാം നമ്പർ ഐകോണിക് ജേഴ്‌സി റൊണാൾഡോയ്ക്ക് കിട്ടില്ല എന്നായിരുന്നു പൊതുവെ ഉള്ള വിലയിരുത്തലുകൾ. ടീമിൽ ഉറുഗ്വയിൻ താരം എഡിസൺ കവാനി നമ്പർ 7 ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രധാന പ്രശ്‍നം. കൂടാതെ പ്രീമിയർ ലീഗിന്റെ നിയമങ്ങളും ചർച്ചകൾക്ക് കാരണമായി.

എന്നാൽ റൊണാൾഡോയ്ക്ക് നമ്പർ 7 കിട്ടാനുള്ള സാധ്യതകളെ പറ്റി സില്ലിസ് മുൻപൊരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

ഈ റിപ്പോർട്ടിൽ പറഞ്ഞ സാധ്യതകൾ തന്നെയാണ് ഇപ്പോൾ റൊണാൾഡോയ്ക്ക് ജേഴ്‌സി നമ്പർ ഏഴ് കിട്ടാൻ യുണൈറ്റഡ് ഉപയോഗിച്ചിരിക്കുന്നത്. യുണൈറ്റഡ് താരം ഡാനിയേൽ ജെയിംസ് ലീഡ്‌സിലേക്ക് ടീം മാറുകയും, അതോടെ ഒഴിവ് വന്ന ജെയിംസിന്റെ നമ്പർ 21 ജേഴ്‌സി കാവാനിക്ക് നൽകിയുമാണ് യുണൈറ്റഡ് ചെയ്തത്. ഇതോടെ നമ്പർ 7 കാവാനിയിൽ നിന്നും റൊണാൾഡോയ്ക്ക് ലഭ്യമായി. ദേശിയ ടീമിനായി നമ്പർ 21 തന്നെയാണ് കവാനി ഉപയോഗിക്കുന്നത്. ഈ ജേഴ്‌സി നമ്പർ മാറ്റത്തിന് പ്രീമിയർ ലീഗിന്റെ അനുമതികൂടെ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഇതോടെ ഇന്ന് പുലർച്ചെ യുണൈറ്റഡ് ഔദ്യോഗികമായി തന്നെ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി പരസ്യപ്പെടുത്തി.

തുടർന്ന് ഏഴാം നമ്പർ തനിക്ക് നൽകിയ കവാനിയോട് നന്ദി പറഞ്ഞിരിക്കുകയാണ് റൊണാൾഡോ. “ഏഴാം നമ്പർ വീണ്ടും അണിയാൻ ആവുമോ എന്നതിൽ എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ ഇത് സാധ്യമാക്കാൻ കവാനി കാണിച്ച പ്രവർത്തിയോട് ഞാൻ വളരെയേറെ നന്ദി പറയുന്നു” റൊണാൾഡോ കൂട്ടിചേർത്തു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply