ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ : ‘പണി വരുന്നുണ്ട് അവറാച്ചാ’. റൊണാൾഡോയെ ബാൻ ചെയ്‌തേക്കുമെന്ന് ജേർണലിസ്റ്റ്.

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ യുവന്റസിന്റെ ഈ സീസണിൽ 15 പോയിന്റുകൾ വെട്ടിച്ചുരുക്കിയ തീരുമാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുവന്റസ് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൂടാതെ 11 വർഷം യുവന്റസ് സ്പോർട്ടിങ് ഡയറക്ടറായിരുന്ന ഫാബിയോ പാരാസൈറ്റിക്ക് ഇറ്റാലിയൻ ഫുട്ബോളിൽ രണ്ടര വർഷം വിലക്കും നൽകി. ഈ വിലക്ക് യൂറോപ്പ് മുഴുവൻ നടപ്പിലാക്കാനുള്ള ശ്രമവും അസോസിയേഷൻ നടത്തുന്നുണ്ട്. (Cristiano Ronaldo among 22 players facing ban over Juventus wage scandal)

എന്നാൽ ഇതുകൂടാതെ ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടെ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ പൗലോ സില്ലിയാനി റിപ്പോർട്ട് ചെയ്തു. സാമ്പത്തിക തിരിമറി നടത്താൻ യുവന്റസിനെ സഹായിച്ച താരങ്ങൾക്കും വിലക്ക് വന്നേക്കും എന്നതാണത്. കണക്കിൽ കാണിക്കാതെ വേതനം വാങ്ങിച്ചു എന്നതാണ് താരങ്ങൾക്ക് എതിരെയുള്ള കുറ്റം. ചെറിയ തുക കണക്കിൽ കാണിക്കുകയും, ബാക്കി അനധികൃതമായി വാങ്ങുകയും ചെയ്തത് അസോസിയേഷൻ അന്വേഷിച്ചു വരികയാണ്. ചില താരങ്ങൾ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

പൗലോയുടെ റിപ്പോർട്ട് പ്രകാരം യുവന്റസിൽ ഉണ്ടായിരുന്ന 22ഓളം താരങ്ങളെ ഈ അന്വേഷണം ബാധിക്കും. ഗുരുതരമായ തെറ്റുകൾ കണ്ടെത്തിയാൽ 30 ദിവസത്തിൽ കൂടുതൽ താരങ്ങൾക്കും വിലക്ക് വന്നേക്കാം. പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയും, അർജന്റൈൻ ലോകകപ്പ് ജേതാവ് ഡിബാലയുമൊക്കെ അന്വേഷണ പരിധിയിലുണ്ട്.

What’s your Reaction?
+1
2
+1
1
+1
2
+1
8
+1
8
+1
3
+1
3

Leave a reply