ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപറ്റി അടുത്ത വിവാദം ചൂടുപിടിക്കുന്നു. റൊണാൾഡോ ബഹുമാനം ആവശ്യപ്പെട്ട് തനിക്ക് സന്ദേശം അയച്ചെന്ന് മുൻ ഇറ്റാലിയൻ റയൽ മാഡ്രിഡ് താരം കസാനോ.
തന്റെ ഗോളുകളും, നേട്ടങ്ങളും കസാനോ ബഹുമാനിക്കണമെന്നും, കസാനോ വെറും 150 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളതെന്നും റൊണാൾഡോ സന്ദേശം അയച്ചെന്നാണ് മുൻ ഇറ്റാലിയൻ താരം ക്രിസ്റ്റിയൻ വിയേറിയുമൊത്തുള്ള ഒരു ഷോയിൽ കസാനോ വെളിപ്പെടുത്തിയത്.
പ്രിയ റൊണാൾഡോ, താങ്കൾക്ക് ജീവിതത്തിൽ എല്ലാ നേട്ടങ്ങളും ഉണ്ടെന്നും, അതിനാൽ താങ്കൾ ശാന്തനായി സമാധാനത്തോടെ ഇരിക്കെന്നും താൻ മറുപടി അയച്ചെന്ന് കസാനോ പറഞ്ഞു. താങ്കൾ മെസ്സിയെ കണ്ട് പഠിക്കണമെന്നും, ആളുകൾ എന്തു പറയുന്നു എന്നതിനെപറ്റി അദ്ദേഹം ആലോചിക്കുന്നില്ലെന്നും റൊണാൾഡോയ്ക്ക് മറുപടി നൽകിയതായി കസാനോ പറഞ്ഞു.
തനിക്ക് സന്ദേശം അയച്ചത് റൊണാൾഡോ തന്നെ ആണെന്ന് ഉറപ്പിക്കാൻ റൊണാൾഡോയുടെ മുൻ ക്ലബ്ബ് യുവന്റസ് ഗോൾ കീപ്പറും, ഇറ്റാലിയൻ താരവുമായ ബഫണിനെ താൻ ബന്ധപ്പെട്ടെന്നും, റൊണാൾഡോയ്ക്ക് കൊടുക്കാനായി യുവന്റസ് പ്രസ്സ് ഓഫീസർക്ക് കസാനോയുടെ നമ്പർ കൈമാറിയത് ബഫൺ ആണെന്ന് അദ്ദേഹം സമ്മതിച്ചതായും കസാനോ കൂട്ടിച്ചേർത്തു.
മുൻപ് ഇത്തരം ഷോകളിൽ റൊണാൾഡോ ലോകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ ഒരാളായി താൻ കാണുന്നില്ലെന്നും, മെസ്സി റൊണാൾഡോയെക്കാൾ മികച്ച താരമാണ് തുടങ്ങിയ പ്രസ്താവനകൾ കസാനോ നടത്തിയതാണ് റൊണാൾഡോയുടെ പ്രകോപനത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. റൊണാൾഡോയുടെ യുവന്റസ് സഹ താരമായിരുന്ന ഇറ്റാലിയൻ താരം ചില്ലേനിക്കും റൊണാൾഡോയുടെ സന്ദേശം കസാനോ അയച്ചുകൊടുതെന്നും, അതുവഴി സന്ദേശം അയച്ചത് റൊണാൾഡോ തന്നെ ആണെന്ന് കസാനോ ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
✍? എസ്.കെ.
Leave a reply