ഞാൻ ക്ലാസിലെ ഏറ്റവും നല്ല കുട്ടി; വിമർശനങ്ങൾക്ക് മറുപടിയുമായി റൊണാള്‍ഡോ.

വിമർശനങ്ങൾക്ക് മറുപടിയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാളെ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫൊർഡിൽ ലിവർപൂളിനെ നേരിടാനിരിക്കെ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

“വിമര്‍ശനങ്ങള്‍ നല്ലതാണ്. അവർ തന്നെ വിമര്‍ശിക്കുകയോ, അല്ലായെങ്കില്‍ അവര്‍ തന്നെ ഭയക്കുകയോ ചെയ്യുന്നു. അതിനര്‍ത്ഥം താന്‍ മികച്ചതാണെന്നാണ്. ഒരു സ്കൂളില്‍ ഏറ്റവും നല്ല കുട്ടിയെ ഇഷ്ടമാണോ എന്ന് മോശം കുട്ടിയോട് ചോദിച്ചാല്‍ ആ കുട്ടി ഇഷ്ടമല്ലെന്ന് മാത്രമേ പറയൂ. അതാണ് ഇവിടെയും നടക്കുന്നത്”. റൊണാള്‍ഡോ പറഞ്ഞു.

താന്‍ വായടച്ച്‌ തന്റെ ജോലിയില്‍ ശ്രദ്ധ കൊടുക്കുന്നതുകൊണ്ട് താന്‍ വിജയം തുടരുന്നുണ്ടെന്നും പോര്‍ച്ചുഗീസ് താരം പറയുന്നു. തന്റെ ജോലി ഗോളുകൾ നേടുക, ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണെന്നും. ടീമിന് ഡിഫെൻസീവ് പിന്തുണ വേണ്ട സമയം തനിക്ക് അത് ചെയ്യാനറിയാമെന്നും റൊണാൾഡോ വ്യക്തമാക്കി. ഡിഫന്‍സീവ് പങ്കാളിത്തത്തെ വിമര്‍ശിക്കുന്നവര്‍ തന്റെ പ്രയത്നം മനപ്പൂര്‍വ്വം കാണാതെ ഇരിക്കുന്നതാണെന്നും റൊണാള്‍ഡോ പറഞ്ഞു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply