റൊണാൾഡോയെ തടഞ്ഞ് ഒലെ.

ഇന്നലെ നടന്ന ലെസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്ന റൊണാൾഡോയെ തടഞ്ഞ് യുണൈറ്റഡ് കോച്ച് ഒലെ. മത്സരത്തിൽ ആദ്യം ലീഡ് നേടിയിട്ടും 4-2ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. എവേ ഗ്രൗണ്ടിൽ തോൽവി അറിയാതെയുള്ള യുണൈറ്റഡിന്റെ കുതിപ്പിനാണ് ലെസ്റ്റർ ഇന്നലെ വിരാമമിട്ടത്.

29 എവേമത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ആത്മവിശ്വാസത്തോടെ ലെസ്റ്ററിനെതിരെ ഇറങ്ങിയ യുണൈറ്റഡിന്റെ തോൽ‌വിയിൽ റൊണാൾഡോ വളരെയേറെ നിരാശനായിരുന്നു. മത്സര ശേഷം നിരാശയിൽ ഡ്രസിങ് റൂമിലേക്ക് ടണലിലൂടെ നടന്നു നീങ്ങാൻ തുടങ്ങിയ റൊണാൾഡോയെ കോച്ച് ഒലെ തടഞ്ഞ ശേഷം, തങ്ങളുടെ മത്സരം കാണാൻ ലെസ്റ്റർ ഹോം ഗ്രൗണ്ടിലേക്ക് യാത്ര ചെയ്തെത്തിയ ആരാധകരെ അഭിവാദ്യം ചെയ്യാൻ പറയുകയായിരുന്നു എന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply