റൊണാൾഡോയുടെ വീട് വേണോ ? സ്വന്തം വീട് വിൽപ്പനയ്ക്ക് വച്ച് റൊണാൾഡോ.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആഡംബര വീട് വിൽപ്പനയ്ക്ക് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നു. തന്റെ പുതിയ ടീമായ അൽ നാസർ എഫ്‌സിക്കൊപ്പം സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കിതോടെയാണ് യു.കെയിലെ തന്റെ വീട് വില്പന നടത്താൻ റൊണാൾഡോ തീരുമാനിച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം സൗദിയിലേക്ക് താമസം മാറിയ റൊണാൾഡോ ദീർഘകാലം ഇവിടെ തുടരുമെന്നും, യുകെയിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് പദ്ധതിയില്ലെന്നും ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് യു.കെയിലെ വീട് വിൽക്കാൻ റൊണാൾഡോ തീരുമാനിച്ചിരിക്കുന്നത്. ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഏഴ് കിടപ്പുമുറികളും, ആറ് ബാത്റൂമും ഉള്ള ആഡംബര വീടിന് ഏകദേശം 5.5 ദശലക്ഷം പൗണ്ടാണ് വിൽപ്പന വില. കൂടാതെ ഫിറ്റ്നസ് റൂം, നീന്തൽക്കുളം, ടെന്നീസ് കോർട്ട്, സിനിമാ ഹാൾ, റിസപ്ഷൻ മുറികൾ, വൈൻ റൂം, 4 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ ഗാരേജും വീടിനൊപ്പമുണ്ട്.

What’s your Reaction?
+1
6
+1
6
+1
43
+1
7
+1
24
+1
4
+1
14

Leave a reply