ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 14 കോടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു – ചിത്രങ്ങൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റ്യാനോയുടെ ബുഗട്ടി വെയ്‌റോണ്‍ ആണ് താരത്തിന്റെ മയോര്‍ക്കയിലെ വസതിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോൾ ക്രിസ്റ്റ്യാനോ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത വേഗതയില്‍ വീട്ടിലേക്ക് എത്തിയ കാര്‍ വീടിന്റെ ഗെയ്റ്റ് തെറിപ്പിച്ചു. കാറിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളിൽ കാണാം. നിലവില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി സ്‌പെയ്‌നിലെത്തിയതാണ് ക്രിസ്റ്റിയാനോ. തന്റെ കാര്‍ പോര്‍ച്ചുഗല്ലില്‍ നിന്ന് താരം മയോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു. ക്രിസ്റ്റിയാനോയുടെ ജീവനക്കാരില്‍ ഒരാളാണ് വാഹനം ഓടിച്ചിരുന്നത് എന്നും സൂചനയുണ്ട്.

2016 യൂറോ കപ്പ് വിജയത്തിന് ശേഷം റൊണാൾഡോ സ്വന്തമാക്കിയതാണ് ഈ ആഡംബര കാർ.
അവധിക്കാലം ആഘോഷിക്കുന്നതിനായി കാര്‍ മയോര്‍ക്കയിൽ എത്തിക്കുന്ന ചിത്രം.

അപകടത്തിന്റെ ചിത്രങ്ങൾ:

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply