ജയിലിലെ ഫുട്ബോള്‍ ടീമില്‍ അരങ്ങേറി ഡാനി ആല്‍വസ്, ജയിലില്‍ കൂട്ട് റൊണാള്‍ഡീഞ്ഞോയുടെ ബോഡി ഗാര്‍ഡ്

നൈറ്റ് ക്ലബ്ബില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായി ബാഴ്സലോണയിലെ ബ്രയാന്‍സ് 2 ജയിലില്‍ കഴിയുന്ന ബ്രസീല്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസ് ജയിലിലെ ഫുട്ബോള്‍ ടീമിനായി അരങ്ങേറി. തന്‍റെ സ്ഥിരം പൊസിഷനായ റൈറ്റ് ബാക്കായാണ് ജയില്‍ ടീമിലും ഡാനി ആല്‍വസ് കളിച്ചതെന്ന് La Vanguardia പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസമായ റൊണാള്‍ഡീഞ്ഞോയുടെ മുന്‍ ബോഡി ഗാര്‍ഡായിരുന്ന കൂടീഞ്ഞോ ആണ് ജയില്‍ മുറിയില്‍ ആല്‍വസിന്‍റെ സഹതടവുകാരന്‍. ലൈംഗിക അതിക്രമ കേസിലാണ് കൂടീഞ്ഞോും അറസ്റ്റിലായത്. ജയിലിതെത്തിയ ആല്‍വസ് സഹതടവുകാര്‍ക്ക് തന്‍റെ ഒപ്പിട്ട ജേഴ്സി സമ്മാനിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 20നാണ് ആല്‍വസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

What’s your Reaction?
+1
1
+1
2
+1
1
+1
7
+1
4
+1
4
+1
5

Leave a reply