മോശ സമയത്ത് ടീമിനോടൊപ്പം കൂടെ ഉണ്ടായിരുന്ന ഡാനി അൽവെസിന്റെ കരാർ പുതുക്കാതെ ബാഴ്സ.39ക്കാരനായ ബ്രസീലിയൻ റൈറ്റ് ബാക്ക് ഫ്രീ ട്രാൻസ്ഫറിൽ 2021 നവംബറിലാണ് ക്ലബ്ബിൽ ചേർന്നത്.കൂടാതെ സാവിക്ക് കീഴിലുള്ള പുതിയ ബാഴ്സലോണ ടീമിന്റെ പ്രധാന അംഗമായിരുന്നു അദ്ദേഹം.ആറ് വർഷത്തിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹം 14 ലാലിഗ മത്സരങ്ങളിൽ കളിച്ചു ഇതിൽ നിന്ന് മൂന്ന് അസിസ്റ്റുകളും ഒരു ഗോളും അദ്ദേഹം നേടി..
ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടുന്നതിനു വേണ്ടി ബാഴ്സയിൽ തന്നെ തുടരാനായിരുന്നു ഡാനി ആൽവസിന് താൽപര്യമെങ്കിലും ക്ലബ് അതിനു തയ്യാറായിരുന്നില്ല. മുപ്പത്തൊമ്പതു വയസുള്ള താരത്തിന്റെ അടുത്ത ക്ലബ് ഇതായിരിക്കുമെന്ന് വ്യക്തമല്ല.ബാഴ്സലോണയിൽ 2008മുതൽ 2016വരെ ഉണ്ടായിരുന്ന ആൽവസ് ബാഴ്സലോണക്ക് ഒപ്പം 23 കിരീടങ്ങൾ നേടിയിരുന്നു. താരത്തിന്റെ പരിചയസമ്പത്ത് യുവതാരങ്ങളെ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നത് കൊണ്ടാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്.
“വിട പറയേണ്ട സമയം അടുത്തിരിക്കുന്നു. ഈ നിറങ്ങളിലും ക്ലബിലും സമർപ്പിച്ചിട്ട് എട്ടു വർഷങ്ങൾ ആയിരിക്കുന്നു. എന്നാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമെന്ന പോലെ, ദിവസങ്ങൾ കടന്നു പോകുന്നു, വഴികൾ പിരിയുന്നു, ചിലപ്പോൾ മറ്റു സ്ഥലങ്ങളിൽ പുതിയ കഥകൾ എഴുതേണ്ടി വരുന്നു. അതങ്ങിനെയാണ്. അവരെന്നെ മാറ്റി നിർത്താൻ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല. ചിന്തിക്കാൻ കഴിയും, ചിലപ്പോൾ കഴിഞ്ഞേക്കില്ല. പെട്ടന്ന് പൂർവസ്ഥിതിയിലേക്ക് മാറാൻ കഴിവുള്ളയാളാണ് ഞാൻ.”
“ഈ ക്ലബ്ബിലേക്ക് എന്നെ എത്തിച്ചവർക്കും ഈ ജേഴ്സി അണിയാൻ എനിക്ക് വീണ്ടും അവസരം ഉണ്ടാക്കിയ സ്റ്റാഫിനും മറ്റുള്ളവർക്കും ഞാൻ നന്ദി പറയുന്നു. എനിക്കത് എത്രത്തോളം സന്തോഷം നൽകിയെന്ന് നിങ്ങൾക്ക് മനസിലാവില്ല. എന്റെ സന്തോഷവും ഉന്മാദവും അവർക്ക് മിസ് ചെയ്യില്ലെന്ന് ഞാൻ കരുതുന്നു. ക്ലബിനൊപ്പം തുടർന്നവരിൽ ഈ ക്ലബിന്റെ ചരിത്രം മാറ്റാൻ കഴിയട്ടെ എന്നു ഞാൻ ആശംസിക്കുന്നു.ഒരു സിംഹം മുപ്പത്തിയൊമ്പതാം വയസിലും സിംഹം തന്നെയാണെന്ന്. വിസ്കാ ബാഴ്സലോണ.” ഡാനി ആൽവസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വിഷ്ണു ഡി പി
Leave a reply