23കാരിയായ യുവതിയുടെ പീഡന ആരോപണത്തിൽ റിമാന്റിൽ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവേസിന് കുരുക്ക് മുറുകുന്നു. സ്പാനിഷ് ദിന പത്രമായ ‘ല വാൻഗ്വാർഡിയ’യാണ് യുവതിയുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതി ക്രൂരമായ പീഡന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
ബാഴ്‌സലോണയിലെ നൈറ്റ് ക്ലബ്ബിലെ ബാത്‌റൂമിൽ തന്നെ 15 മിനുട്ടോളം പൂട്ടിയിട്ട ശേഷം ഡാനി ആൽവേസ് അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. പല ലൈംഗിക വൈകൃതങ്ങൾക്കും തന്നെ ഡാനി ആൽവേസ് നിർബന്ധിച്ചതായും ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന പീഡന വിവരങ്ങളിൽ ഉൾപ്പെടുന്നു. ഡാനി ആൽവേസിനെ തടയാൻ താൻ ശ്രമിച്ചെങ്കിലും തന്നെക്കാൾ ശക്തിമാനായ ആൽവേസിനോട് പിടിച്ചു നിൽക്കാനായില്ലെന്നും യുവതി പറയുന്നുണ്ട്.
കൂടാതെ യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും ഡാനി ആൽവേസിനെതിരെ മൊഴി നൽകിയതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ സാക്ഷികൾ എത്തിയതോടെ യുവതിയുടെ ആരോപണങ്ങൾക്ക് ശക്തി പകരുകയാണ്. കഴിഞ്ഞ മാസം ഡിസംബർ 30ന് സ്പെയിനിലെ ബാഴ്സലോണയിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. തുടർന്ന് അറസ്റ്റിലായ ആൽവേസിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ താരം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും, കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ റിമാൻഡ് ചെയ്യപ്പെട്ട ആൽവേസ് നിലവിൽ ജയിലിൽ കഴിയുകയാണ്
Leave a reply