ഡാനി ആൽവേസിന്റെ കുരുക്ക് മുറുകുന്നു; ദൃശ്യങ്ങൾ പുറത്ത്. പിന്തുണച്ച് ഭാര്യ.

ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവേസിന് കുരുക്ക് മുറുകുന്നു. ഇന്നലെ സ്പെയിനിൽ അറസ്റ്റിൽ അറസ്റ്റിലായ ആൽവേസിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ താരം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും, കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ട ആൽവേസിനെ ജയിലിലേക്ക് മാറ്റി. ജയിലിലേക്ക് താരത്തെ കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ഡിസംബർ 30നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്പെയിനിലെ ബാഴ്‌സലോണയിലെ നൈറ്റ്‌ ക്ലബ്ബിൽ വച്ചാണ് താരം ലൈംഗിക അതിക്രമം നടത്തിയതെന്നാണ് യുവതിയുടെ പരാതി. നൈറ്റ്‌ ക്ലബ്ബിൽ വച്ച് തന്റെ സമ്മതമില്ലാതെ വസ്ത്രത്തിനുള്ളിൽ മോശം ഉദ്ദേശത്തോടെ ആൽവേസ് സ്പർശിച്ചു എന്ന് യുവതി പരാതിയിൽ പറയുന്നു.

എന്നാൽ ആരോപണങ്ങൾ എല്ലാം ആൽവേസ് നിഷേധിച്ചു. താൻ അവിടെ ഉണ്ടായിരുന്നെങ്കിലും, യുവതിയെ തനിക്ക് അറിയില്ലെന്നും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും ആൽവേസ് പരാതി ഉയർന്ന ശേഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ ആൽവേസ് റിമാൻഡ് ചെയ്യപ്പെട്ടതോടെ പിന്തുണയുമായി ഭാര്യ ജൊഹാന രംഗത്തെത്തി. “ഒപ്പമുണ്ട്” എന്ന അടികുറിപ്പോടെ ഡാനി ആൽവേസിന്റെ കൈകൾ ചേർത്ത് പിടിച്ച ചിത്രം അവർ പങ്കുവെച്ചു. പിന്തുണയ്ക്കുന്നവരോട് നന്ദി പറഞ്ഞതോടൊപ്പം, ഇതിൽ നിന്നൊക്കെ മുക്തമായി തിരിച്ചു വരുമെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

What’s your Reaction?
+1
4
+1
4
+1
3
+1
5
+1
6
+1
4
+1
3

Leave a reply