ഡൽഹി താരം ദീപക് ദേവ്റാണിയ്ക്കായി വല വിരിച്ച് ഐ. എസ്. എൽ ക്ലബ്ബുകൾ

കഴിഞ്ഞ സീസണിൽ ഗോകുലം കേരളാ FC യെ ഐ ലീഗ് ചാംപ്യന്മാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ദീപക് ദേവ്റാണി ISL ലേക്ക് ചേക്കേറാനൊരുങ്ങുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC എന്നീ ടീമുകളാണ് ഡൽഹി സ്വദേശിയായ ഈ 28 കാരനു വേണ്ടി ചർച്ചകൾ നടത്തുന്നത്. കേരളാ, നോർത്ത്ഈസ്റ്റ് ടീമുകൾക്ക് പുറമെ മറ്റൊരു ISL ടീമും താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ദീപക്, ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിലൂടെയാണ് തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്. അതിനു മുൻപ് ചണ്ടിഗർഹ് ഫുട്ബോൾ അക്കാഡമിയിൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യക്കായി U16, U19, U23 ടീമുകളിലായി 20 ഓളം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിൽ അവസരങ്ങൾ കുറവായിരുന്നു ദീപക്, 2010 ൽ ഐ ലീഗ് ക്ലബ്ബായ പൈലൻ ആരോസ് ടീമിലെത്തി. 2010-11 സീസണിൽ ടീമിനായി 5 മത്സരങ്ങൾ കളിക്കാനും താരത്തിന് സാധിച്ചു. തൊട്ടടുത്ത സീസണിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരത്തിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നു. 2012 സെപ്റ്റംബറിൽ ഫെഡറേഷൻ കപ്പിൽ മുംബൈയ്ക്കെതിരെയായിരുന്നു ദീപക്കിന്റെ ആദ്യ ഗോൾ. 2013 ൽ ഗോവൻ ക്ലബായ സ്പോർട്ടിങ് ക്ലബ്ബിൽ ചേർന്ന താരം ISL ന്റെ പ്രഥമസീസണിൽ FC പുണെ സിറ്റിയുമായി കരാർ ഒപ്പിട്ടു. പുനെയ്ക്കായി ഒരു മത്സരത്തിൽ പോലും ദീപക്കിന്‌ കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. 2013 ൽ മിനേർവ പഞ്ചാബിനായി 21 മത്സരങ്ങളും കളിച്ചു. ശേഷം ട്രാവുവിലെത്തിയ ദീപക് 2020ലാണ് ഗോകുലം കേരളയുമായി കരാറിലെത്തുന്നത്. ഐ ലീഗിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് ഐ. എസ്. എൽ ക്ലബ്ബുകളിൽ നിന്നും വിളിയെത്തിയത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply