ഇന്ത്യൻ താരം ദീപക് താൻഗിരിയെ ടീമിലെത്തിച്ച് എടികെ മോഹൻ ബഗാൻ

ഐ.എസ് എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിയുടെ ഇന്ത്യൻ താരം ദീപക് താൻഗിരിയെ ടീമിലെത്തിച്ചു എടികെ മോഹൻ ബഗാൻ.രണ്ടുവർഷ കരാറിൽ ആണ് തരത്തെ ചെന്നൈയിൻ എഫ്സിയിൽ നിന്നും എ ടി കെ മോഹൻ ബഗാൻ സൈൻ ചെയ്തത്.

2009ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ യൂത്ത് കരിയർ ആരംഭിച്ച താരത്തെ 2014 മുതൽ 2017 വരെ മോഹൻ ബഗാൻ അണ്ടർ 18 ടീമിന്‌ വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.പിന്നീട് 2018ൽ ചെന്നൈയിൻ എഫ്സിയിൽ എത്തിയ ദീപക് ചെന്നൈയ്‌ക്കു വേണ്ടി 22 ഐഎസ്എൽ മത്സരങ്ങൾ കളിച്ചു. 2018-19 സീസണിൽ ഐ ലീഗ് ക്ലബ് ഇന്ത്യൻ ആരോസിൽ ലോണിൽ പോവുകയും അവിടെ 16 മത്സരങ്ങൾ കളിക്കുകയും ചെയ്തു.

ഇരുപത്തി രണ്ട്കാരനായ ദീപക് ഡിഫെൻസിവ് മിഥ്ഫീൽഡറായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.

~ @bhi ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply