പ്രീമിയർ ലീഗ് ആദ്യ ആഴ്ചയിലെ അവസാന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ ടോട്ടൻഹാം ലീഗിൽ വിജയത്തോടെ തുടങ്ങി. അൻപത്തിയഞ്ചാം മിനുട്ടിൽ സൺ നേടിയ ഗോളാണ് ടോട്ടൻഹാമിന് വിജയം നേടി കൊടുത്തത്. മത്സരത്തിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും സിറ്റിക്ക് ഗോൾ നേടാനായില്ല. ഗോൾ വഴങ്ങിയതോടെ തുടർച്ചയായി സിറ്റി ആക്രമണം സംഘടിപ്പിച്ചെങ്കിലും ടോട്ടൻഹാം പ്രതിരോധം മികച്ചുനിന്നു. ടോട്ടൻഹാമിന്റെ പുതിയ കോച്ച് നുനോ സാന്റോയുടെ കീഴിലെ ആദ്യമത്സരമായിരുന്നു ഇന്നത്തേത്.
ഇന്ന് വൈകിട്ട് നടന്ന ന്യൂ കാസിൽ- വെസ്റ്റ് ഹാം മത്സരത്തിൽ വെസ്റ്റ് ഹാം 4-2ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ രണ്ട് തവണ ന്യൂ കാസിൽ ലീഡ് നേടിയെങ്കിലും വെസ്റ്റ് ഹാം തിരിച്ചടിക്കുകയായിരുന്നു. വെസ്റ്റ് ഹാമിനായി ക്രെസ്വെൽ, ബെൻരാഹ്മ, സൗസെക്ക്, അന്റോണിയോ എന്നിവരാണ് ഗോൾ നേടിയത്. ന്യൂ കാസിലിനായി വിൽസൺ, മുർഫെ എന്നിവരും ലക്ഷ്യം കണ്ടു.
- – എസ്.കെ.
Leave a reply