ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്ന മത്സരം ആയിരുന്നു, യൂറോപ്പാ കോൺഫറൻസ് ലീഗിലെ ടോട്ടൻഹാം ഹോട്ട്സ്പറും വിട്ടേസ്സെയും തമ്മിൽ നടന്ന മത്സരം.
75-ആം മിനുറ്റിൽ ഇന്ത്യൻ വംശജനായ 20 കാരൻ ദിലൻ കുമാർ മാർക്കണ്ടേ ഹോട്ട്സ്പറിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു.ടോട്ടൻഹാമിന് വേണ്ടി ഒരു പ്രഫഷണൽ മത്സരം കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ ആയി ദിലൻ മാറി.
ടോട്ടൻഹാമിന്റെ യൂത്ത് സിസ്റ്റം വഴി വളർന്ന് വന്ന താരം, അവരുടെ u18 ടീമിനായി കളിച്ചട്ടുണ്ട്. U23 ടീമിനായി കളിച്ചുകൊണ്ടിരിക്കെ ആണ് യൂറോപ്പാ കോൺഫെഡറേഷൻ ലീഗിനുള്ള ടോട്ടൻഹാം ടീമിലേക്ക് വിളി എത്തുന്നത്.
സ്ട്രൈക്കർ ആയി കളിക്കുന്ന താരത്തിന് ഇരു വിങ്ങുകളിലും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുവാൻ സാധിക്കും.
ഹോട്ട്സ്പറിന്റെ u18 ടീമിനായി 2018/19 സീസണിൽ u18 പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചു,21 മൽസരങ്ങളിൽ നിന്നായി 11 ഗോളുകളും നേടി, അതെ വർഷം FA യൂത്ത് കപ്പിൽ ഒരു മത്സരവും U19 ഉഫ യൂത്ത് ലീഗിൽ 6 മൽസരങ്ങളും U23 ടീമിനായി പ്രീമിയർ ലീഗ് 2വിൽ 4 മത്സരങ്ങളും കളിച്ചു.2019/20 സീസണിൽ u23 ടീമിലെ സ്ഥിരം സാന്നിധ്യം ആയി.ടീമിനായി 19 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും നേടി.2020/21 സീസണിൽ u23 ടീമിന്റെ ഭാഗം ആയിരുന്ന, ഇവിടെ ചിലമത്സരങ്ങൾ ലെഫ്റ്റ് ബാക്കയും കളിച്ചു.
2018ലെ ബോർഗാരോ മാഗിയോനി റിഗി ടൂർണമെന്റിൽ ‘Best Overseas Player’ അവാർഡും കരസ്ഥം ആക്കിയിരുന്നു
Leave a reply