ഡുറൻഡ് കപ്പിൽ എഫ് സി ഗോവ മൊഹമ്മദൻസിനെ ഇന്ന് നേരിടും. കഴിഞ്ഞ മത്സരത്തിൽ ബംഗളുരു എഫ് സിയെ പെനൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് ഗോവ ഫൈനലിലേക്ക് യോഗ്യത നേടിയത്.
എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെ ഷൂട്ട് ഔട്ടിലേക് നീണ്ട കളിയിൽ പതിനാറു കിക്കുകൾകൊടുവിൽ 7-6നു ഗോവ വിജയിച്ചു. എഫ് സി ഗോവയുടെ താരം ജോർജെ ഓർട്ടിസ് ആദ്യ മൽസരത്തിൽ തന്നെ പരിക്ക് മൂലം പുറത്തായിരുന്നു. വിദേശ താരങ്ങൾ അടക്കം ഉള്ള എഫ് ഗോവ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിദേശ താര ങ്ങളായ ക്യാപ്റ്റൻ എടു ബേഡിയ, നോഗ്വേര, ഇന്ത്യൻ താരങ്ങൾക്ക് ഒരുപാട് സപ്പോർട്ട് ആകുന്നുണ്ട്. മലയാളി താരങ്ങളായ ക്രിസ്റ്റി ഡേവിസ് ,നെമിൽ മുഹമ്മദ് എന്നിവരും ഗോവക്ക് വേണ്ടി കളിക്കത്തിൽ ഇറങ്ങി. കഴിഞ്ഞ മത്സരം വിജയിച്ചതിൻ്റെ എല്ലാ ആത്മാവിശ്വാസത്തിൽ ആവും ഗോവ ഇന്ന് ഇറങ്ങുന്നത്.
○ മൊഹമ്മദൻസ് കഴിഞ്ഞ മത്സരത്തിൽ ബംഗളുരു യുണൈറ്റഡ്നെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. മത്സരം ഇന്ന് വൈകുന്നേരം ആറു മണിക്ക് സോണി 10ൽ.
Leave a reply