ഡ്യുറന്റ് കപ്പും കേരളാ ബ്ലാസ്റ്റേഴ്‌സും

 

കഴിഞ്ഞ മൂന്ന് സീസണുകളിൽ മിതമായ പ്രീ-സീസൺ ലഭിക്കാത്തത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായിട്ടുണ്ട്. ഐ. എസ്. എൽ പോലെയുള്ള സമ്മർദ്ദമേറിയ ലീഗുകളെ തരണം ചെയ്യുവാനായി മത്സര സമ്മർദ്ദങ്ങളോട് പരിചയസമ്പത്ത് ഉണ്ടാവുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്, പ്രത്യേകിച്ചു യുവനിരയെ കൈകാര്യം ചെയ്യുമ്പോൾ.
താരങ്ങൾക്കവരുടെ ശാരീരിക ക്ഷമതയെ മിനുക്കിയെടുക്കുവാൻ നല്ല അവസരം കൂടിയാണിത്.

സെപ്റ്റംബർ 5 – ന് ആരംഭിക്കുന്ന ഡ്യുറന്റ് കപ്പിൽ, 4 ടീമുകളടങ്ങുന്ന ഗ്രൂപ്പ് സ്റ്റേജുകളാണുള്ളത്.

ഓരോ ടീമിനും 3 മത്സരങ്ങൾ ആവും ഗ്രൂപ്പ്‌-സ്റ്റേജിൽ ലഭിക്കുക. പിന്നീട് ക്വാർട്ടർ-ഫൈനൽ, സെമി-ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് ലീഗിന്റെ മത്സര ഘടനകൾ. അതായത്, ഫൈനലിൽ എത്തിയാൽ ടീമിന് അത്രയും നല്ലത്.

1888-ൽ ഷിംലയിൽ ആരംഭിച്ച ഡ്യുറന്റ് കപ്പിനെ അതിന്റെ ബഹുമതിയോടെയാവണം നമ്മൾ സമീപിക്കേണ്ടത്. വെറും ഒരു പ്രീ-സീസണിനേക്കാൾ ഉപരി, ജയത്തിനായി കളത്തിൽ ഇറങ്ങണം എന്നതാവണം ബ്ലാസ്റ്റർസിൻറെ ലക്ഷ്യം. പക്ഷെ എഫ്. സി ഗോവ, എ. ടി. കെ. മോഹൻ ബഗാൻ എന്നീ ടീമുകളെ പോലെ ഒരു ടാക്ടിക്കൽ അടിത്തറ ബ്ലാസ്റ്റഴ്സിനു ഇല്ലാത്തതാണ് ഒരു ആശങ്ക.

ഒരു മാസത്തെ സമയം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ചിന്റെ പക്കലുണ്ട്, ആ സമയംകൊണ്ട് എത്രത്തോളം ടീമിനെ ഒരുക്കിയെടുക്കും എന്ന് കണ്ട് തന്നെ അറിയണം.

•ഡ്യുറന്റ് കപ്പ്‌ കളിച്ചതുകൊണ്ട് എന്ത് ഗുണം?

സാധാ പ്രീ-സീസണിൽ ലഭിക്കുന്ന പോലത്തെ താരങ്ങളുടെ ഇടയിൽ നല്ല ഒത്തിണക്കം ഉണ്ടാവും, പരിശീലകന് താരങ്ങളെ മനസിലാക്കുവാനും സാധിക്കും. കൂടാതെ, താരങ്ങൾക്ക് ടൂർണമെന്റുകളുടെ സമ്മർദ്ദങ്ങളെ ചെറുത്തുനിൽക്കാനും സാധിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്സിന്, താരങ്ങൾക്ക് മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ നേരിടാം എന്ന അനുഭവം, നല്ലൊരു പ്രകടനത്തിന് അനിവാര്യം ആണ്. എന്നുംകരുതി ബ്ലാസ്റ്റേഴ്‌സ് കപ്പ്‌ അടിക്കും, അടിക്കണം എന്നല്ല പറഞ്ഞുവരുന്നത്. ബ്ലാസ്റ്റേഴ്സിനെക്കാളും ടാക്ടിക്കൽ അടിത്തറയുള്ള ടീമുകൾ നിലവിലുണ്ട് എന്നും, നാം മനസിലാക്കണം.

പ്രത്യാശയോടെ…

 

✍?വിനായക്. എസ്. രാജ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply