ഗോകുലം കേരള ഞായറാഴ്ച ഇറങ്ങും

ഡ്യുറൻഡ് കപ്പിന്റെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി  തങ്ങളുടെ ഡ്യുറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ആർമി റെഡിനെ നേരിടും. സെപ്റ്റംബർ പന്ത്രണ്ടിനാണ് മത്സരം. ആർമി റെഡിനെ കൂടാതെ  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഹൈദരബാദ് എഫ് സിയും, ആർമി റൈഫിൽസും അടങ്ങുന്ന ഡി ഗ്രൂപ്പിലാണ് ഗോകുലം കേരള എഫ് സി.

നിലവിലെ ചാമ്പ്യന്മാർ ആയതുകൊണ്ടുതന്നെ അത് നിലനിർത്താൻ പരമാവധി
ശ്രമിക്കും എന്ന സൂചന തന്നെയാണ് ഗോകുലം കേരള നൽകുന്നത്. ചാമ്പ്യൻ ടീം എന്ന മേന്മയും, കേരള ടീം എന്ന പേരും കൂടെ ആകുമ്പോൾ അഭിമാനം ഉയരത്തിൽ തന്നെയാണ് അവർക്ക്.

ഇറ്റാലിയൻ കോച്ചായ വിൻസൻസോ അൽബെർട്ടോ അനീസ് നയിക്കുന്ന ടീമായ ഗോകുലം നിലവിൽ ഐ- ലീഗ് ജേതാക്കൾ കൂടെയാണ്. ഡ്യുറൻഡ് കപ്പിനായി 24 അംഗ സ്ക്വാഡിനെയാണ് ഗോകുലം കേരള പ്രഖ്യാപിച്ചത്. 12 മലയാളി താരങ്ങൾ അടങ്ങുന്ന സ്ക്വാഡിൽ 4 വിദേശ താരങ്ങളും ഉൾപ്പെടുന്നു. ടീം ക്യാപ്റ്റൻ ആയി അഫ്ഗാനിസ്താൻ താരം ഷെരീഫ്‌ മോഹമ്മെദ് എന്ന ഡിഫെൻസിവ് മിഡ്ഫീൽഡറിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇദ്ദേഹത്തെ കൂടാതെ ടീമിലേക്ക് പുതിയതായി എത്തിച്ച കാമെറൂണിയൻ ഡിഫൻഡർ അമിനോവ് ബൗബോ, നൈജീരിയൻ സ്‌ട്രൈക്കർ ചിസോം എൽവിസ് ചികട്ടാര, ഘാന സ്‌ട്രൈക്കർ റഹിം ഓസ്‌മാനു എന്നിവരുമുണ്ട്. താരതമ്യേന വലിയ ബുദ്ധിമുട്ട് നേരിടാൻ പോവുന്ന ഒരു ഗ്രൂപ്പ് സ്റ്റേജ് ആയിരിക്കില്ല ഗോകുലത്തിന്. എന്തായാലും എത്രമാത്രം മുന്നിലേക്ക് പോവാൻ സാധിക്കും എന്നത് കണ്ടറിയണ്ട കാര്യമാണ്.

?️ ~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply