ഐ.എസ്.എല്ലിൽ നിന്നും ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരുവിവരങ്ങൾ സില്ലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . (ആ വാർത്ത കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക) ഒരു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ടൂർണമെന്റിൽ ഐ.എസ്.ൽ നിന്നും കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ മുംബൈ സിറ്റി ഉൾപ്പെടെ 6 ടീമുകളാണ് പങ്കെടുക്കാൻ സാധ്യത. മുംബൈ സിറ്റി, എ.ടി.കെ.മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി, എഫ്.സി.ഗോവ, ഹൈദരാബാദ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളാണവ.
എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകളുടെ സൂചനകൾ കൂടെ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. നിലവിലെ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള ഉൾപ്പെടെ ചർച്ചിൽ ബ്രദേഴ്‌സ്, ട്രൗ എഫ്.സി, പഞ്ചാബ് എഫ്.സി, റിയൽ കാശ്മീർ, മൊഹമ്മദെൻസ് എഫ്.സി എന്നീ 6 ടീമുകൾക്കാണ് ഐ-ലീഗിൽ നിന്നും സാധ്യത കല്പിക്കുന്നത്. ഇതുകൂടാതെ ഇന്ത്യൻ ആർമിയുടെ ഭാഗമായ ഇന്ത്യൻ വ്യോമ സേന, റെഡ് ആർമി, ഗ്രീൻ ആർമി, ഇന്ത്യൻ നാവിക സേന തുടങ്ങിയ ടീമുകളും ഇത്തവണ ടൂർണമെന്റിനെത്തും .
കേരള ബ്ലാസ്റ്റേഴ്സും ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നതോടെ കേരള ഫുട്ബോൾ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഗോകുലം – ബ്ലാസ്റ്റേഴ്‌സ് ഡെർബിക്ക് സാധ്യതകൾ ഏറുകയാണ്. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി പങ്കെടുക്കുന്ന ടൂർണമെന്റ് ഇത്തവണ കൊൽക്കത്തയിലാണ് അരങ്ങേറുക. ടൂർണമെന്റിന്റെ തീയ്യതിയും, മറ്റു വിശദാംശങ്ങളും സില്ലീസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
– എസ്.കെ
Leave a reply