ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ കാണാതെ പുറത്ത്.

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ കാണാതെ പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിയോട് 1-0 സ്കോറിന് പരാജയപ്പെട്ടതോടെ ക്വാർട്ടറിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വഴികൾ അടയുകയായിരുന്നു.

ഗ്രൂപ്പിൽ ഒരു വിജയവും രണ്ട് പരാജയവുമായി മൂന്ന് പോയിന്റോടെ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെംഗളൂരു എഫ്.സി ഇന്ത്യൻ നേവിയെ പരാജയപെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന് ഡൽഹി എഫ്.സിയോട് സമനില നേടിയിരുന്നെങ്കിൽ കൂടെ ക്വാർട്ടറിന് യോഗ്യത നെടാമായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ വില്യംസ് പ്ലാസ നേടിയ ഗോളിൽ ഡൽഹി ലീഡ് സ്വന്തമാക്കി. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പകരക്കായി മലയാളി താരം സഹലും, ഭൂട്ടാൻ താരം ചെഞ്ചോയും എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് നിരവധി സുവർണ്ണാവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

സെപ്തംബർ 23നാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply