ഓസ്ട്രേലിയൻ താരം ഡൈലൻ ജോൺ മക്ഗൊവൻ ഐ.എസ്.എല്ലിലേക്ക്. താരത്തിന്റെ ഏജന്റുമായി ക്ലബ്ബുകൾ ചർച്ചകൾ ആരംഭിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള ഓസ്ട്രേലിയൻ താരങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. എ- ലീഗ് ക്ലബ്ബായ വെസ്റ്റേൺ സിഡ്‌നി വാൻഡറേഴ്‌സ് FC യുടെ പ്രതിരോധനിരതാരമാണ് കൂടുമാറ്റത്തിനൊരുങ്ങുന്നത്. കഴിഞ്ഞ സീസൺ മുതൽ എല്ലാ ടീമിലും ഒരു AFC താരം ഉണ്ടായിരിക്കണമെന്ന നിബന്ധന വന്നതോടുകൂടെയാണ് ഓസ്ട്രേലിയൻ താരങ്ങൾക്ക് ഡിമാൻഡ് കൂടിയത്. കഴിഞ്ഞ സീസണിൽ ഭൂരിഭാഗം ടീമുകളും AFC കോട്ട തികയ്ക്കാൻ സൈൻ ചെയ്തത് ഓസ്ട്രേലിയൻ താരങ്ങളെയായിരുന്നു.
29 വയസ്സുകാരനായ മക്ഗൊവൻ ഓസ്ട്രേലിയൻ U23, U20 എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഓസ്ട്രേലിൻ ടീമിനായി സീനിയർ തലത്തിൽ ഒരു മത്സരവും കളിച്ചിട്ടുണ്ട്. 1.86 മീ ആണ് താരത്തിന്റെ ഉയരം. സൗത്ത് ഓസ്ട്രേലിൻ ക്ലബ്ബായ പാരാ ഹിൽസിലൂടെ തന്റെ യൂത്ത് കരിയർ ആരംഭിച്ച താരം അഡ്‌ലൈഡ് യുണൈറ്റഡ് FC യ്ക്കായി 82 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിരവധി ക്ലബ്ബ്കളിൽ കളിച്ചു പരിചയസമ്പത്തുള്ള താരം 11 ഗോളുകളും നേടിയിട്ടുണ്ട്. AFC U19 ചാംപ്യൻഷിപ് ഫൈനലിലെത്തിയ ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു. കൊളമ്പിയയിൽ നടന്ന U20 ലോകകപ്പിലും ഓസ്‌ട്രേലിയയെ പ്രതിനിതീകരിച്ചിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply