നിലനില്പിന്റെ പോരാട്ടത്തിൽ ഈസ്റ്റ്‌ ബംഗാൾ ആരാധകർ

ഇന്ത്യൻ ഫുട്ബോളിന് മികച്ച സംഭവനകൾ നൽകിയ നാടാണ് ഈസ്റ്റ്‌ ബംഗാൾ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്‌ ആയ ഈസ്റ്റ്‌ ബംഗാളിന്റെ ആരാധകർ ഇന്ന് ഫുട്ബോളിന് വേണ്ടി തെരുവിൽ പ്രതിഷേധിക്കുകയാണ്.ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോവിഡിന്റെ ഭീതി നിലനിൽക്കുമ്പോഴും ഇത്തരത്തിലുള്ളൊരു പ്രതിഷേധം. ഈസ്റ്റ്‌ ബംഗാൾ എന്ന വികാരവും അതിലുപരി ഫുട്ബോളും ജീവനിൽ അലിഞ്ഞു ചേർന്ന ആരാധകർ, വംഗനാടിന്റെ ഫുട്ബോൾ പാരമ്പര്യത്തെ രാഷ്ട്രീയത്തിലൂടെ തകർക്കുന്ന ക്ലബ്‌ അധികാരികൾക്കും അവരുടെ നയങ്ങൾക്കും എതിരായാണ് തെരുവിൽ പ്രതിഷേധിക്കുന്നത്. ക്ലബ്ബ് അധികാരികൾ രാജിവയ്ക്കുകയോ അല്ലെങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങായ സ്പോൺസർമാരായ ശ്രീ സിമെന്റ്സുമായി കരാർ ഒപ്പ് വയ്ക്കുകയോ ചെയ്യണമെന്നാണ് ആരാധകരുടെ വാദം. ആരാധകരുടെ വാദങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞു പോകില്ല എന്ന നിലപാട് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply