നൈജീരിയൻ താരം ബ്റൈറ്റ് എനോബക്കാരയേ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങി ഈസ്റ്റ്‌ ബംഗാൾ.

കഴിഞ്ഞ സീസണിലെ ഐ സ് എൽ മത്സരത്തിൽ എഫ് സി ഗോവയ്ക്ക് എതിരെ ബ്റൈറ്റ് നേടിയ ആ ഗോൾ ഒരു ISL ആരാധകനും മറക്കാൻ ഇടയില്ല. ഗോവയുടെ 4 ഓളം താരങ്ങളെ മറികടന്നു നേടിയ ആ സുന്ദരമായ ഗോൾ എത്ര വർണിച്ചാലും മതിയാകില്ല.

കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ അരങ്ങേറിയ ഈസ്റ്റ്‌ ബംഗാളിന് സ്പോൺസറുമായുള്ള പ്രശ്നങ്ങൾ മൂലം ഈ വർഷവും അവസാന നിമിഷത്തിലാണ് എട്ടാം സീസണിലേക്ക് കടക്കാനായത്. എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മികച്ച ഒരു സ്കൗട്ടിങ് തന്നെ അവർക്ക് നടത്തുവാനായി. ഇപ്പോളിതാ ഒരു സീസൺ കൊണ്ട് തന്നെ ആരാധകരുടെ ഫേവറേറ്റ് ആയി മാറിയ നൈജീരിയൻ താരം ബ്റൈറ്റ് എനോബക്കാരയെ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. നിലവിൽ കോവെൺട്രി സിറ്റിയുടെ താരം ആണ് ബ്റൈറ്റ്, 2023 വരെയാണ് താരത്തിന് അവിടെ കരാർ ഉള്ളത്‌. നിലവിൽ ഡാനിയേൽ ചിമ എന്ന മറ്റൊരു നൈജീരിയൻ താരത്തെ അവർ ടീമിൽ ഇതിനോടകം എത്തിച്ചു കഴിഞ്ഞു. അവസാന എൻട്രി കിട്ടിയ ഈസ്റ്റ്‌ ബംഗാളിന് ഇനിയും ടീമിനെ നന്നായി ഒരുക്കേണ്ടതുണ്ട് അതിനായി ജനുവരി ട്രാൻസ്ഫർ വിൻഡോ ഏത് രീതിയിൽ അവർ ഉപയോഗിക്കും എന്ന് നമുക്ക് കണ്ടറിയാം.

@bhi

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply