ഈസ്റ്റ് ബംഗാൾ ഐ.എസ്.എല്ലിൽ തുടരും. ശ്രീ സിമെന്റ്‌സുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു.

ഈസ്റ്റ് ബംഗാൾ ടീമിന്റെ നിലവിലെ മാനേജ്മെന്റും പുതിയ ഉടമസ്ഥരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. കഴിഞ്ഞ ഐ.എസ്.എൽ സീസൺ അവസാനത്തോടെ ഇരുവർക്കുമിടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുകയും. ഈസ്റ്റ് ബംഗാൾ ഐ.എസ്.എല്ലിൽ നിന്നും പുറത്താവും എന്നതരത്തിലുള്ള വാർത്തകളും വന്നിരുന്നു. തുടർന്ന് ക്ലബ് ഓഫീസിന് മുന്നിൽ ആരാധകരുടെ വലിയ പ്രധിഷേധമാണ് അരങ്ങേറിയത്.

പിന്നീട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രശ്‍നം പരിഹരിക്കാൻ ഇടപെടുമെന്ന് അറിയിച്ചു. പക്ഷെ ഇന്നലെ ഈസ്റ്റ് ബംഗാളും ശ്രീ സിമെന്റ്സും വേർപിരിയുന്നു എന്ന വാർത്തകൾ വരുകയായിരുന്നു. തുടർന്ന് ഇന്ന് മമത ബാനർജിയുടെ അധ്യക്ഷതയിൽ ഇരു വിഭാഗത്തെയും ഉൾപ്പെടുത്തിയുള്ള ചർച്ചകൾ നടന്നതോടെ പ്രശ്‍നം പരിഹരിക്കപ്പെടുകയായിരിന്നു.

ഈസ്റ്റ് ബംഗാൾ ഇത്തവണ ഐ.എസ്.എൽ കളിക്കുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. എന്നാൽ ചർച്ചയുടെ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് വരും മണിക്കൂറിൽ മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ. ഏത് തരത്തിലാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply