ഗോകുലം താരങ്ങൾ കൂട്ടത്തോടെ ഐഎസ്എല്ലിലേക്ക്; കഴിഞ്ഞ ആഴ്‌ച്ച സില്ലിസ് പുറത്തുവിട്ട എക്സ്ക്ലൂസീവ് വാർത്തകൾ.

ഗോകുലം കേരളയിൽ നിന്നും മൂന്ന് താരങ്ങൾ കൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നു. സില്ലിസിന് ലഭിച്ച സൂചനകൾ പ്രകാരം എമിൽ ബെന്നി, ജിതിൻ എം.എസ്, ഉവൈസ് മോയിക്കൽ എന്നിവരാണ് വരുന്ന സീസണിൽ ഐഎസ്എല്ലിലേക്ക് എത്തുന്നത്. ഇതിൽ ജിതിൻ എം.എസും, എമിൽ ബെന്നിയും നോർത്ത്ഈസ്റ്റ് യുണൈറ്റഡിലേക്ക് എത്തുമ്പോൾ, ഉവൈസ് മോയിക്കൽ ജംഷഡ്‌പൂർ എഫ്സിയിലേക്കാണ് കൂടുമാറുന്നത്. ജിതിൻ എം.എസ് ഒഴികെ ബാക്കി രണ്ടുപേരെയും ഗോകുലത്തിന് ട്രാൻസ്ഫർ ഫീ നൽകിയാണ് ഇരു ടീമുകളും സ്വന്തമാക്കിയിരിക്കുന്നത്.

ഇതു കൂടാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈറിനെ സ്വന്തമാക്കാൻ പ്രശാന്തിനേയും, ഗിവ്‌സനേയും നൽകാമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയ വാർത്തയും സില്ലിസ് കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ടിരിന്നു. ? Click Here

കൂടാതെ മലയാളി താരം ശ്രീക്കുട്ടൻ ഒരു വർഷത്തേക്ക്‌ കൂടെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ദീർഘിപ്പിച്ചെന്ന വാർത്തയും കഴിഞ്ഞ ആഴ്ച്ചയായിരുന്നു സില്ലിസ് പുറത്തുവിട്ടത്. ? Click Here

ഇന്ത്യൻ ഫുട്ബോളിലെ എക്സ്ക്ലൂസീവ് ട്രാൻസ്ഫർ വാർത്തകൾ ഉടനടി ലഭ്യമാവാൻ സില്ലിസിന്റെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക ? ?????? ?????? ??? ?????

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply