ആളൊഴിഞ്ഞ ഗാലറി, സന്തോഷ് ട്രോഫി സൗദി പരിപാടി പാളി. കേരളം സെമിയിൽ എത്താഞ്ഞത് കാരണം : കല്യാൺ ചൗബയ്

സ​ന്തോ​ഷ് ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ക​ട​ക്കാ​തെ കേ​ര​ളം പു​റ​ത്താ​യ​താ​ണ് റി​യാ​ദ് കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലെ ഒ​ഴി​ഞ്ഞ ഗാ​ല​റി​ക്ക് കാ​ര​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക​ല്യാ​ൺ ചൗ​ബേ. ‘കേ​ര​ള​മോ ബം​ഗാ​ളോ പോ​ലു​ള്ള ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​വ​ർ യോ​ഗ്യ​ത നേ​ടി​യി​രു​ന്നെ​ങ്കി​ൽ, കേ​ര​ള​ത്തി​ൽ​നി​ന്ന് ധാ​രാ​ളം ആ​ളു​ക​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ വ​രു​മാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ ആ​രാ​ധ​ക​ർ എ​ത്തി​യി​രു​ന്നെ​ങ്കി​ൽ വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സൗ​ദി ഫെ​ഡ​റേ​ഷ​നും ഇ​ന്ത്യ​ക്കും ഗു​ണം ചെ​യ്തേ​നേ’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ളം യോ​ഗ്യ​ത നേ​ടു​മെ​ന്ന് ക​രു​തി​യാ​ണ് 60,000ത്തി​ല​ധി​കം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ​ത്ത​ന്നെ മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷേ, മ​റി​ച്ചാ​ണ് സം​ഭ​വി​ച്ച​തെ​ന്നും ചൗ​ബേ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വി​ഡി​യോ അ​സി​സ്റ്റ​ന്റ് റ​ഫ​റി (വാ​ർ) സം​വി​ധാ​നം സെ​മി ഫൈ​ന​ലി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ചൗ​ബേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

What’s your Reaction?
+1
1
+1
0
+1
1
+1
1
+1
0
+1
1
+1
1

Leave a reply