എനസ് സിപോവിച്ച് – PLAYER ANALYSIS

അർദ്ധരാത്രിയിൽ വീണ്ടും ഒരു സൈനിംഗ്.

2020-21 സീസണിലേക്കുള്ള മറ്റൊരു താരത്തെ കൂടി ടീമിൽ എത്തിച്ചു ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ ബോസ്നിയൻ ഡിഫെൻഡറായ എനസ് സിപ്പോവിചിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെക്ക് എത്തിച്ചിരിക്കുന്നത്. 30 വയസ് പ്രായം മാത്രമുള്ള ഇദ്ദേഹം ചെന്നൈയിൻ എഫ്. സിയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ ബൂട്ടണിഞ്ഞത്.198cm ഉയരമാണ് സിപോവിച്ചിനുള്ളത്, അതായത് ഐ. എസ്. എല്ലിലെ തന്നെ ഉയരം കൂടിയ ഡിഫണ്ടർമാരിൽ ഒരാൾ. ഖത്തർ,മൊറൊക്കോ, ബെൽജിയം എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയ സമ്പത്തും ഇദ്ദേഹത്തിനുണ്ട്. സിപോവിച്ചിന്റെ injury history പരിശോധിച്ചുനോക്കുകയാണെങ്കിൽ കാര്യമായ പരിക്കുകളൊന്നും തന്നെ ഇദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നത് ശുഭസൂചനയാണ്. നല്ല ഫോമിലും ആണ് ഇദ്ദേഹം ഉള്ളത്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്. സി യുടെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ അവർ, 23 ഗോളുകളാണ് വഴങ്ങിയത്. 17 ഗോളുകളാണ് ചെന്നൈയിൻ എഫ്. സിയ്ക്ക് അടിക്കാനായത്. ലീഗിലെ തന്നെ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ അഞ്ചാമത്തെ ടീം ആണ് ചെന്നൈയിൻ. അതിൽ നിന്നും തന്നെ മനസിലാക്കാം ഒരു മികച്ച ഡിഫൻസ് ലൈൻ ചെന്നൈയിന് ഉണ്ടായിരുന്നു എന്നത്…

അപ്പോൾ സിപോവിച്ചിന്റെ കളിരീതി എങ്ങനെ??

ബോൾ പ്ലേയിങ് സെന്റർ-ബാക്ക്???

2018-19 സീസണിൽ ചെന്നൈയിൻ എഫ്. സിയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലൂസിയാൻ ഗോയന്റെ പകരക്കാരൻ എന്ന രീതിയിൽ ആയിരുന്നു ഇദ്ദേഹത്തിനെ ടീമിലെത്തിച്ചിരുന്നത്. ലൂസിയാൻ ഗോയനിന്റെ കളിശൈലി പരിശോധിക്കുവാണെങ്കിൽ, ഒരു സ്റ്റോപ്പർ-ബാക്ക് എന്ന് പറയുവാൻ സാധിക്കുന്ന ഒരു പ്ലയെറാണ്. എതിരാളി ഡിഫൻസ് ലൈൻ ബ്രേക്ക്‌ ചെയ്യുവാൻ ശ്രെമിക്കുമ്പോൾ, അതിനെ തടയിടുവാൻ ഉപയോഗിക്കപ്പെടുന്ന ഡിഫെൻഡേഴ്‌സാണ് സ്റ്റോപ്പർ-ബാക്ക്സ്. അതേ ഒരു കളിശൈലിയിലാണ് സിപോവിച് കളിച്ചിരിക്കുന്നത്.

ചെന്നൈയിൻ ഡിഫണ്ടറായ എലി സാബിയ പന്തുകൊണ്ട് അറ്റാക്കിങ്-സോണിലേക്ക് മുന്നേറുമ്പോൾ, പിറകിൽ ലാസ്റ്റ്-മാൻ ആയി സിപ്പോവിച്ച് വല കാത്തിരുന്നു. സിപോവിച്ചിന് നല്ല ബോൾ-കണ്ട്രോൾ ഉണ്ട് അതുകൊണ്ട് തന്നെ സ്റ്റോപ്പറായും, ബോൾ പ്ലേയിങ് ഡിഫണ്ടർ എന്നും വിശേഷിപ്പിക്കുവാൻ സാധിക്കും.

ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സ്റ്റോപ്പറാണ്‌ സിപോവിച്. പക്ഷെ, വെറുമൊരു സ്റ്റോപ്പർ അല്ല, ലോങ്ങ്‌-ബോൾ നൽകാൻ സഹായിക്കുന്ന ഒരു സ്റ്റോപ്പർ.

ബോൾ നല്ല രീതിയിൽ സപ്ലൈ-ചെയ്യുവാൻ ഇദ്ദേഹത്തിന് സാധിക്കും. ലോങ്ങ്‌-പാസ്സുകൾ നൽകാനുള്ള ശേഷിയാണ് സിപ്പോവിച്ചിന്റെ ഏറ്റവും വലിയ ഗുണം. ചെന്നൈയിൽ അധികം ഉയരമുള്ള താരങ്ങളില്ലാത്തതിനാൽ, ലോങ്ങ്‌-ബോളുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല! പ്രഷർ സമയങ്ങളിൽ തന്റെ ശാരീരിക ശക്തി ഉപയോഗപ്പെടുത്തി പിടിച്ചുനിൽക്കുവാൻ സാധിക്കുന്നു. നല്ല physic ഉള്ള താരം ആണ് സിപോവിച്ച്..

• ഉയരവും ആഗ്ഗ്രെഷനും.

198cm ആണ് ഉയരം അതായത് 6 അടി പൊക്കം, അതുകൊണ്ട് തന്നെ നമ്മുക്ക് സെറ്റ്-പീസുകളിൽ ഗോൾ നേടാൻ വേണ്ടിയും, ഗോൾ വഴങ്ങാതിരിക്കുവാനും ഇദ്ദേഹത്തിനെ കൊണ്ട് സാധിക്കും എന്നാണ് കരുതുന്നത്. സിപോവിച്ച് വളരെ ആഗ്ഗ്രെസീവാണ് പക്ഷെ അതുപോലെ തന്നെ പ്രൊ-ആക്റ്റീവുംകൂടിയാണ്.

അതായത്, സിപോവിച്ച് അവസരംനോക്കിയേ നീക്കങ്ങൾ നടത്തൂ.(Pro-active), ട്രാൻസിഷൻ സമയങ്ങളിൽ തന്റെ ടീമിനെ രക്ഷിക്കുവാൻ ആയി വളരെ ആഗ്ഗ്രെസീവയി ബോൾ ടാക്കിൾ/Charge ചെയ്യുകയും, ഔട്ടിങ് നടത്തുമ്പോൾ ഡെഫൻസിവ്-ഘടനകൾ(deffensive structure) ഉറപ്പുവരുത്തുകയും ചെയ്യുന്നു. [Screenshot 1]

പക്ഷെ, ഇതിൽ ഓർക്കേണ്ട കാര്യം എലി-സാബിയ ഇദ്ദേഹത്തിന് നല്ല രീതിയിൽ പിന്തുണ നൽകിയിരുന്നു അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് തന്റെ പൊസിഷനിങ്ങും, മാർക്കിങ്ങും നോക്കിയാൽ മതിയായിരുന്നു. അത്യാവശ്യ നിമിഷങ്ങളിൽ തന്റെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യാറുണ്ടായിരുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ഒരു ടീം പ്ലയെർ-Individual പ്ലേ നടത്തുവാനുള്ള കഴിവുണ്ട്.

സിപോവിച്ച് കഴിഞ്ഞ സീസണിൽ വലിയ തെറ്റുകൾ വരുത്തുന്നതായി കാണപ്പെട്ടിട്ടില്ല, പക്ഷെ, ചെറിയ മാർക്കിങ് പിഴവുകളാണ് ഇദ്ദേഹത്തിന്റെ ഒരു പോരായ്മ ആയി തോന്നിയത്. പക്ഷെ, ആ പിഴവുകൾ എല്ലാ ഡിഫെൻഡർമാരും വരുത്താറുള്ളതാണ്, പക്ഷെ, താരങ്ങൾ അതിനെ രണ്ടാമത് എങ്ങനെ തെറ്റുകളെ തിരുത്തുന്നു എന്നതിലാണ് കാര്യം….

• ടാക്കിളിങ് സ്റ്റൈൽ…

വളരെ ആഗ്ഗ്രെസ്സീവ് ടാക്കിൾസ് ആണ് സിപോവിച് നടത്തുന്നത്. എതിരാളിയ്ക്കു ഡ്രിബ്ബിൾ ചെയ്യാനുള്ള അവസരം ഇദ്ദേഹം നൽകാറില്ല, ഇദ്ദേഹത്തിന്റെ പരിധിയിൽ എതിരാളി ബോൾ ആയി വരുകയാണെങ്കിൽ ഉടൻ തന്നെ ബോൾ intercept ചെയ്യാനാണ് ഇദ്ദേഹം ശ്രമിക്കാറുള്ളത്.

വളരെ മികച്ച സൈനിംഗ് തന്നെയാണ്, നല്ല ഫോമിൽ തന്നെയാണ് അദ്ദേഹമിപ്പോൾ ഉള്ളത്. പക്ഷെ, കണ്ടറിയേണ്ടത് ബ്ലാസ്റ്റേഴ്സിൽ എത്ര മികച്ച പെർഫോമൻസ് കാഴ്ചവെയ്ക്കും എന്നതാണ്.

ശുഭ പ്രതീക്ഷയോടെ,

  • വിനായക്. എസ്. രാജ്
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply