ചെൽസിയെ സമനിലയിൽ തളച്ച് ബേൺലി | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനൊന്നാം ആഴ്ച്ചയിലെ പോരാട്ടത്തിൽ ചെൽസിക്ക് സമനില കുരുക്ക്. നിലവിൽ പതിനെട്ടാം സ്ഥാനത്തുള്ള ബേൺലിയാണ് ചെൽസിയെ 1-1 സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ ലീഡെടുത്ത ചെൽസി രണ്ടാം പകുതിയിൽ ലീഡ് കൈവിടുകയായിരുന്നു. ചെൽസിക്കായി കായ് ഹാർവേട്ട്സും, ബേൺലിക്കായി മതേയ്‌ വൈദ്രയുമാണ് ഗോളുകൾ കണ്ടെത്തിയത്.

ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് വോൾവ്‌സിനെ 2-0 സ്കോറിനും, നോർവിച്ച് ബ്രെന്റ്ഫോഡിനെ 2-1നും പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് മാഞ്ചസ്റ്റർ സിറ്റിയും വിജയിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply