ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ പ്രീമിയർലീഗ്
മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കു തോൽപ്പിച്ചു ചെൽസി. കിങ് പവർ സ്റ്റേഡിയത്തിൽ വെച്ചുനടന്ന മത്സരത്തിൽ ചെൽസിക്കായി റൂഡിഗർ, കാന്റെ, പുലിസിക് എന്നിവർ ഗോൾ നേടി.
ഗോൾപോസ്റ്റിൽ മെണ്ടിയും ഡിഫെൻസിൽ സിൽവ, റൂഡിഗർ, ചലോബ, ചില്ല്‌വെൽ, ജെയിംസ് എന്നിവരും, മിഡ്‌ഫീൽഡിൽ ജോർജിനോയും കാന്റെയും അറ്റാക്കിങ്ങിൽ ഹവേർട്സ്, മൗണ്ട്, ഹട്സൺ ഒടോയി എന്നിവരാണ് ചെൽസിക്കായി കളിക്കാനിറങ്ങിയത്.
കളിയുടെ എല്ലാ വശങ്ങളിലും സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് ചെൽസി വിജയിച്ചത്. 14ആം മിനുട്ടിൽ ചില്ല്‌വെൽ എടുത്ത കോർണർ മനോഹരമായ ഹെഡറിലൂടെ വലയിലാക്കി റൂഡിഗർ യൂറോപ്യൻ ചാമ്പ്യന്മാർക് ലീഡ് നൽകി.28ആം മിനുട്ടിൽ ജെയിംസ് നൽകിയ പാസ്സ് വാങ്ങി മധ്യനിരയിൽ നിന്ന് ബോക്സിലേക്ക് കൊണ്ടുവന്ന് ഇടം കാലുകൊണ്ട് കാന്റെ എടുത്ത തകർപ്പൻ ഷോട്ട് ചെൽസിയക്ക് 2 ഗോൾ ലീഡ് നൽകി.71ആം മിനുട്ടിൽ സിയാച്ചിന്റെ അസിസ്റ്റിൽ പുലിസിക് ചെൽസിയുടെ വിജയം പൂർത്തിയാക്കി.
മത്സരത്തിലൂടെനീളം മികച്ച പ്രകടനം നടത്തിയ റീസ് ജെയിംസ് ആണ് കിങ് ഓഫ് ദി മാച്ച്.
ഇന്നത്തെ വിജയത്തോടെ 29 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ് ചെൽസി.28ന് യുണൈറ്റഡിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.
Leave a reply