ചെൽസി മുന്നേറുന്നു; തൊട്ടു പിന്നിൽ ലിവർപൂളും സിറ്റിയും | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് എട്ട് ആഴ്ചകൾ പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ചെൽസി. എട്ട് മത്സരങ്ങളിൽ ആറ് വിജയവും ഒരു സമനിലയും നേടിയ ചെൽസി 19 പോയിന്റ് കരസ്ഥമാക്കി. മാഞ്ചസ്റ്റർ സിറ്റിയോട് മാത്രമാണ് ചെൽസി ഈ സീസണിൽ ഇതുവരെ പരാജയപ്പെട്ടത്. തൊട്ടു പിന്നിൽ 18 പോയിന്റോടെ ലിവർപൂളും, 17 പോയിന്റോടെ സിറ്റിയും നിലയുറപ്പിച്ചിരിക്കുകയാണ്. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും പരാജയപെടാത്ത ഏക ടീമാണ് ലിവർപൂൾ. സിറ്റി ആവട്ടെ ആദ്യ മത്സരത്തിൽ ടോട്ടൻഹാമിനോട് മാത്രമാണ് പരാജയപ്പെട്ടത്.

വളരെ മികച്ച ഫോമിൽ സീസൺ ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ മൂന്ന് മത്സരങ്ങൾ ശുഭ പ്രതീക്ഷ നൽകുന്നതല്ല. 2 പരാജയവും ഒരു സമനിലയും അവസാന മൂന്ന് മത്സരങ്ങളിൽ നേരിട്ട യുണൈറ്റഡ് നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

ഇന്ന് പുലർച്ചെ നടന്ന ആർസനൽ ക്രിസ്റ്റൽ പാലസ് മത്സരം 2-2 സമനിലയിൽ കലാശിച്ചിരുന്നു. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫൊഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഏറ്റുമുട്ടുന്ന മത്സരമാണ് അടുത്ത ആഴ്ചയിലെ പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്ന്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply