പ്രീമിയർ ലീഗിൽ ചെൽസി യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. യുണൈറ്റഡിനായി സാഞ്ചോയും ചെൽസിക്കായി ജോർജിനോയും ഗോൾ നേടി. സമനിലാകുരുക്കിൽപ്പെട്ടത്തോടെ ലീഗിൽ ഒന്നാംസ്ഥാനത്തുള്ള ചെൽസിക്ക് രണ്ടാമത്തുള്ള സിറ്റിയുമായുള്ള പോയിന്റ് വെത്യാസം ഒന്നായി കുറഞ്ഞു.യുണൈറ്റഡാകട്ടെ 18 പോയിന്റുമായി 8ആം സ്ഥാനത്തും.
കളിയിൽ സമ്പൂർണ ആധിപത്യം ഉണ്ടായിരിന്നിട്ടും ഫൈനൽ തേർഡിലെ പോരായ്മകളാണ് ചെൽസിക്ക് വിനയായത്.ആദ്യപകുതിയിൽ യുണൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി താരം ജോർജിനോയുടെ പിഴവിൽനിന്ന് യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോൾ നേടി. യുണൈറ്റഡ് ക്ലിയർ ചെയ്ത കോർണർ ക്ലിയർ ചെയ്യുന്നതിനിടയിൽ ജോർജിനോയ്ക്കു പറ്റിയ തെറ്റുമുതലെടുത്തു സാഞ്ചോ യുണൈറ്റഡിന് ആദ്യ ഗോൾ സമ്മാനിച്ചു.എന്നാൽ ഗോൾ വഴങ്ങിയതിന് ശേഷം മിനിറ്റുകൾക്കുള്ളിൽ യുണൈറ്റഡ് ബോക്സിൽ ചെൽസി താരം തിയാഗോ സിൽവയെ ഫൗൾ ചെയ്തതിന് ചെൽസിക്കനുകൂലമായി പെനാൽറ്റി അനുവദിച്ചു.ചെൽസി ക്യാപ്റ്റൻ അത് മനോഹരമായി വലയിലെത്തിക്കുകയും ചെയ്തു. അതിനു ശേഷം ചെൽസി ആക്രമിച്ചകളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ റൊണാൾഡോയും ലുക്കാക്കുവും വന്നെങ്കിലും ഇരുവർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.യൂണൈറ്റഡിനായി നിർണായക പ്രകടനം കാഴ്ചവെച്ച മക് ടോമിനിയാണ് കിങ് ഓഫ് ദി മാച്ച്.
അടുത്ത പ്രീമിയർ ലീഗ് മത്സരങ്ങളിൽ ചെൽസി വാറ്റ്ഫോഡിനെയും യുണൈറ്റഡ് ആർസനിലിനെയും നേരിടും.
✒️Pride of London
Leave a reply