ചെൽസിക്ക് തകർപ്പൻ വിജയം; പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സൗത്താംപ്റ്റനെതിരെ ചെൽസിക്ക് 3-1ന്റെ തകർപ്പൻ ജയം. മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ തന്നെ ഷലോബയിലൂടെ ചെൽസി ലീഡ് കണ്ടെത്തി. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി വാർഡ്പ്രൗസ് ഗോളാക്കി മാറ്റിയതോടെ സൗത്താംപ്റ്റൺ ഒപ്പമെത്തി. മത്സരത്തിലുടനീളം ചെൽസി നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും സൗത്താംപ്റ്റൺ ശക്തമായി പ്രതിരോധിച്ചു.

എന്നാൽ 77ആം മിനുറ്റിൽ ജോർജിഞൊയെ ഫൗൾ ചെയ്തതിന് സൗത്താംപ്റ്റൺ ഗോൾ സ്‌കോറർ വാർഡ്പ്രൗസ് ചുവപ്പ് കാർഡ് മേടിച്ചു. ഇതോടെ പത്തുപേരായി ചുരുങ്ങിയ സൗത്താംപ്റ്റൺ പ്രതിരോധ കോട്ട പിന്നീട് നീലപ്പട തുടരെ രണ്ട് തവണ തകർക്കുന്ന കാഴ്ചയാണ് കണ്ടത്. ചെൽസിക്കായി രണ്ടാം ഗോൾ വെർണറും, മൂന്നാം ഗോൾ ചിൽവെല്ലുമാണ് നേടിയത്.

ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ വോൾവ്സ് ന്യൂകാസിലിനെ 2-1 സ്കോറിനും, ലീഡ്സ് വാറ്റ്ഫോഡിനെ 1-0നും പരാജയപെടുത്തി. ബേൺലി നോർവിച്ച് മത്സരവും, ബ്രൈറ്റൻ ആർസനൽ മത്സരവും ഗോൾ രഹിത സമനിലയിലും കലാശിച്ചു.

ഏഴാം ആഴ്ച്ചയിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനോട് 1-1ന്റെ സമനില വഴങ്ങിയിരുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply