ചെൽസിയെ അട്ടിമറിച്ചു വെസ്റ്റ് ഹാം, വിജയം തുടർന്ന് ലിവർപൂളും സിറ്റിയും

പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ആട്ടിമറിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്.വെസ്റ്റ് ഹാമിന്റെ ഹോമിൽ വെച്ചുനടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ഹാമേഴ്സിന്റെ വിജയം.മാനുവൽ ലാൻസിനി,ജറോട് ബോവൻ,ആർതർ മസൗകു എന്നിവർ വെസ്റ്റ് ഹാമിനായി സ്കോർ ചെയ്തെപ്പോൾ തിയാഗോ സിൽവയും മേസൺ മൗണ്ടും ചെൽസിക്കായി സ്കോർ ചെയ്തു.മത്സരത്തിലൂടെനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജറോട് ബോവമനാണ് കിങ് ഓഫ് ദി മാച്ച്.തോൽവിയോടെ പ്രീമിയർ ലീഗിൽ ചെൽസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വാറ്റ്ഫോഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമതെത്തി.ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. സിറ്റിക്കായി മിന്നും ഫോമിലുള്ള താരം ബെർണാർഡോ സിൽവ ഇരട്ടഗോൾ നേടിയെപ്പോൾ സ്റ്റെർലിംഗ് മറ്റൊരു ഗോൾ നേടി.കച്ചോ ഹെർണാൻഡസ് വാറ്റ്ഫോഡിന്റെ ആശ്വാസഗോൾ നേടി.ബെർണാർഡോ സിൽവായാണ് കിങ് ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തിൽ വോൾവ്സിനെതിരെ ലിവർപൂളിന് ഒരു ഗോൾ വിജയം. ഇഞ്ചുറി ടൈമിൽ ഡിവോക് ഒറിഗിയാണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്. പ്രീമിയർ ലീഗിൽ ഈ വിജയത്തോടെ രണ്ടാമതെത്തി ലിവർപൂൾ .മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലക്സാണ്ടർ അർനോൽഡാണ് കിങ് ഓഫ് ദി മാച്ച്.

മറ്റു മത്സരങ്ങളിൽ ബ്റൈട്ടൺ സൗത്താംപ്ടൺ മത്സരം സമനിലയിൽ അവസാനിച്ചു.ബെർണലിക്കെതിരെ ന്യൂകാസ്റ്റിൽ ഒരു ഗോൾ വിജയം നേടി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply