ലിവർപൂളിനും, ആർസണലിനും വിജയം | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിമൂന്നാം ആഴ്ച്ചയിലെ പോരാട്ടത്തിൽ ലിവർപൂളിനും, ആർസണലിനും മികച്ച വിജയം. സൗത്താംപ്റ്റനെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ലിവർപൂൾ ആധിപത്യം പുലർത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ മൂന്ന് ഗോളിന്റെ ലീഡ് കണ്ടെത്തി. ലിവർപൂളിനായി ജോട്ട രണ്ട് ഗോളുകളും, തിയാഗോ, വാൻണ്ടയ്ക്ക് എന്നിവർ ഓരോ ഗോളുകളും നേടി.

ന്യൂകാസിലിനെതിരെ നടന്ന പോരാട്ടത്തിൽ 2-0 സ്കോറിനാണ് ആർസണൽ വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ലീഡ് കൈവശമാക്കാൻ ആർസണലിന് മികച്ച അവസരങ്ങൾ കൈവന്നെങ്കിലും ഒന്നും മുതലാക്കാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സാക്ക ആർസണലിന്റെ ആദ്യ ഗോൾ കണ്ടെത്തി. പിന്നീട് സാക്കയ്ക്ക് പകരക്കാരനായി എത്തിയ മാർട്ടിനെല്ലിയും ഗോൾ കണ്ടെത്തിയതോടെ ആർസണൽ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല- ക്രിസ്റ്റൽ പാലസിനെ 2-1 സ്കോറിന് പരാജയപ്പെടുത്തി. നോർവിച്ച് സിറ്റി- വോൾവ്സ് മത്സരവും, ലീഡ്സ് യുണൈറ്റഡ്- ബ്രൈറ്റൻ മത്സരവും ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply