പശുക്കളെ വളർത്തുമെന്ന് ഏർലിങ് ഹാലൻണ്ട്; കൃഷിയും പശു ഫാമും തുടങ്ങുമെന്ന് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്റ്റാർ.

മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനിര താരം എർലിംഗ് ഹാലൻഡ് അടുത്ത ഏതാനും വർഷത്തിനുള്ളിൽ പശു ഫാം ആരംഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. “എനിക്ക് പശുക്കളൊന്നുമില്ല, പക്ഷേ എനിക്ക് തീർച്ചയായും കുറച്ച് പശുക്കൾ പിന്നീട് ഉണ്ടാകും,” ഇഎസ്പിയെൻ അഭിമുഖത്തിൽ 21-കാരൻ പറഞ്ഞു: “എന്റെ കരിയർ പൂർത്തിയാക്കുമ്പോൾ ജന്മനാടായ നോർവേയിലെ ബ്രൈനിൽ എനിക്ക് ഒരു ചെറിയ ഫാം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. എവിടെയാണെന്ന് എനിക്കറിയില്ല”- ഹാലൻഡ് പറഞ്ഞു.

“ഫുട്ബോളിനോട് എല്ലാ സ്നേഹവും ഉണ്ടെങ്കിലും, ചില സമയത്ത് അതിൽ നിന്നും ശ്രദ്ധ മാറ്റേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങൾ ഇല്ലാതായിപ്പോവും, ഒരു ഫുട്ബോൾ കളിക്കാരനാകുന്നത് എളുപ്പമല്ല, വളരെയധികം സമ്മർദ്ദമാണ്. അതിനാൽ പല കാര്യങ്ങളും ചെയ്യുന്നു. ഒന്നുകിൽ കൃഷിയിടത്തിലായിരിക്കുക, അല്ലെങ്കിൽ ട്രാക്ടർ ഓടിക്കുക അല്ലെങ്കിൽ പശുക്കളെ മേയിക്കു”- ഹാലൻഡ് കൂട്ടിച്ചേർത്തു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply