2 ഗോളുമായി റോണോ; ആവേശപ്പോരാട്ടത്തിൽ ആർസണലിനെ തറപറ്റിച്ച് യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശകരമായ വിജയം. ആർസണലിനെതിരെ സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-2 സ്കോറിനാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്മിത്ത് റോവിലൂടെ ആർസണലാണ് ആദ്യം ലീഡ് കണ്ടെത്തിയത്. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യൂണൈറ്റഡ് ഒപ്പമെത്തി.

രണ്ടാം പകുതിയിലും ഏറെ ആവേശകരമായ പോരാട്ടമാണ് നടന്നത്. 52-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂണൈറ്റഡിനായി മത്സരത്തിൽ ലീഡ് കണ്ടെത്തിയെങ്കിലും രണ്ട് മിനിറ്റിനകം ആർസണൽ തിരിച്ചടിച്ചു. ഇതോടെ മത്സരം വീണ്ടും സമനിലയിലായി. എന്നാൽ ഒട്ടും വൈകാതെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ വീണ്ടും ഗോളാക്കിയതോടെ യുണൈറ്റഡ് മത്സരത്തിൽ വീണ്ടും ലീഡെടുത്തു. തുടർന്ന് സമനില ഗോൾ കണ്ടെത്താൻ ആർസണൽ തുടരെ അക്രമങ്ങൾ സംഘടിപ്പിച്ചെങ്കിലും ശക്തമായി പ്രതിരോധിച്ചു നിന്നതോടെ ലീഗിൽ മൂന്ന് മത്സരങ്ങൾക്ക് ശേഷം യുണൈറ്റഡ് വിജയ വഴിയിൽ തിരിച്ചെത്തുകയായിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ബ്രെന്റ്ഫോഡിനെ 2-0 സ്കോറിന് പരാജയപ്പെടുത്തി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply