മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കാന്‍ റാള്‍ഫ് എത്തി!!

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കാന്‍ ജർമ്മൻ പരിശീലകൻ റാള്‍ഫ് റാഗ്നിക്ക് എത്തി. ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ പോയ ഒഴിവിലേക്ക് റാള്‍ഫ് റാഗ്നികിനെ പരിശീലകനായി എത്തിച്ചതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ സീസണിന്റെ അവസാനം വരെ ഇടക്കാല പരിശീലകനായാണ് റാള്‍ഫ് റാഗ്നിക്കിനെ നിയമിച്ചത്. ഈ കാലയളവിന് ശേഷം രണ്ട് വര്‍ഷത്തേക്ക് യുണൈറ്റഡിന്റെ കണ്‍സള്‍ട്ടന്റ് റോളില്‍ തുടരാന്‍ റാള്‍ഫ് സമ്മതിച്ചിട്ടുണ്ട്.

ജർമ്മൻ ലീഗുകളിൽ ഏറെ വർഷത്തെ പരിചയ സമ്പത്തുള്ള പരിശീലകനാണ് റാൾഫ്. വിവിധ ജർമ്മൻ ക്ലബ്ബുകളിലായി നിരവധി നേട്ടങ്ങൾ റാൾഫ് കൈവരിച്ചിട്ടുണ്ട്. മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ധൗത്യമാണ് റാൾഫിന് മുന്നിലുള്ളത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply