തുടക്കം ഗംഭീരമാക്കി ബ്രെന്റ്ഫോർഡ്; യുണൈറ്റഡും, ലിവർപൂളും, ചെൽസിയും ഇന്നിറങ്ങും. | EPL വിശേഷങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021-22 സീസണ് ഇന്ന് പുലർച്ചെ നടന്ന ബ്രെന്റ്ഫോർഡ്-ആർസെനൽ മത്സരത്തോടെ തുടക്കം കുറിച്ചു. ഉദ്ഘാടന മത്സരത്തിൽ ആർസെനലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നിയന്ത്രണം ആർസെനലിന്റെ കയ്യിലായിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം സാധിച്ചില്ല. ഇരു പകുതിയിലുമായി സെർജി കാനോസ്, നോർഗാർഡ് എന്നിവരാണ് ബ്രെന്റ്ഫോർഡിനായി ഗോൾ കണ്ടെത്തിയത്. 74 വർഷത്തെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടീമാണ് ബ്രെന്റ്ഫോർഡ്. ആദ്യ മത്സരത്തിലെ വിജയത്തോടെ തുടക്കം ഗംഭീരമാക്കി ബ്രെന്റ്ഫോർഡ്.

എന്നാൽ രണ്ടാം ദിനമായ ഇന്ന് യുണൈറ്റഡും, ലിവർപൂളും, ചെൽസിയും ഉൾപ്പെടെയുള്ള ടീമുകൾ കളത്തിലിറങ്ങും. ഇന്ന് വൈകുന്നേരം 5:30 മണിക്കാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ്-ലീഡ്സ് യുണൈറ്റഡ് മത്സരം. ലെസ്റ്റർ സിറ്റി-വോൾവ്സ്, ചെൽസി-ക്രിസ്റ്റൽ പാലസ്, വാറ്റ്ഫോർഡ്-ആസ്റ്റൺ വില്ല, എവെർട്ടൺ-സൗത്താംപ്ടൺ, ബ്രേൻലി-ബ്രൈറ്റൻ മത്സരങ്ങൾ 7:30മണിക്കാണ് ആരംഭിക്കുക. രാത്രി പത്ത് മണിക്കാണ് നോർവിച്ച് സിറ്റി-ലിവർപൂൾ മത്സരം.

– എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply