ലിവര്‍പൂളിന്റെ ബ്രസീലിയൻ താരം ഫിര്‍മീഞൊ പരിക്കേറ്റ് പുറത്ത്. താരം ഒരു മാസത്തോളം പുറത്തായിരിക്കുമെന്ന് കോച്ച് യുർഗെൻ ക്ളോപ്പ് അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ച്വറി ആണെന്നും അത് സാരമുള്ള പരിക്കാണെന്നും പരിശീലകന്‍ ക്ളോപ്പ് പറഞ്ഞു. ബുധനാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ 2-0 ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ ആയിരുന്നു ഫിര്‍മീഞൊക്ക് പരിക്കേറ്റത്. താരം 12ആം മിനിറ്റില്‍ പരിക്കേറ്റ് കളം വിട്ടിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിന്റെ ടീമില്‍ നിന്നും ഫിര്‍മീഞൊ പിന്മാറി. ഫിര്‍മീഞൊക്ക് പകരം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ബ്രസീല്‍ ടീമില്‍ എത്തിയിട്ടുണ്ട്.
ഓഗസ്റ്റിലും ഫിര്‍മീഞൊക്ക് ഹാംസ്ട്രിങ് പരിക്ക് കാരണം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നിരുന്നു. പ്രീമിയർ ലീഗിലും, ചാമ്പ്യൻസ് ലീഗിലും മിന്നും ഫോമിൽ തുടരവെയാണ് ഫിര്‍മീഞൊക്ക് വീണ്ടും പരിക്കേറ്റിരിക്കുന്നത്. ഞായറാഴ്ച്ച ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടാനിരിക്കെ നടത്തിയ പത്ര സമ്മേളനത്തിലാണ് കോച്ച് യുർഗെൻ ക്ളോപ്പ് പരിക്ക് സാരമുള്ളതാണെന്ന് വ്യക്തമാക്കിയത്.
✍? എസ്.കെ.
Leave a reply