ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നു മാഞ്ചസ്റ്റര്‍ ഡെര്‍ബി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് യുണൈറ്റഡ് ഇന്നു മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിക്കാണ് ആവേശപ്പോരാട്ടം അരങ്ങേറുക.
ചിര വൈരികളായ മാഞ്ചസ്റ്റർ ക്ലബ്ബുകളുടെ നൂറ്റാണ്ടുകൾ നീണ്ട ആവേശപ്പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെബാടുമുള്ള ആരാധകർ. കണക്കുകളിൽ യൂണൈറ്റഡിനാണ് മേൽകൈ. കഴിഞ്ഞ എട്ട് തവണ ഏറ്റുമുട്ടിയപ്പോൾ 4 തവണ യുണൈറ്റഡും, 3 തവണ സിറ്റിയും വിജയിച്ചു. ഇതുവരെയുള്ള മാഞ്ചസ്റ്റർ ഡെർബികളുടെ ആകെ കണക്കിലും യൂണൈറ്റഡാണ് മുൻപന്തിയിൽ. ഇതുവരെ സിറ്റി കോച്ച് പെപ് ഗാർഡിയോളക്കെതിരെ ബേധപെട്ട പ്രകടനം കാഴ്ചവെച്ച ഒരാളാണ് യുണൈറ്റഡ് കോച്ച് ഒലെ.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് ഹോം മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. സിറ്റിയുടെ ഹോം മത്സരത്തിൽ യുണൈറ്റഡ് 2-0 സ്കോറിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇരുവരും ഏറ്റുമുട്ടിയ അവസാന മത്സരം കൂടെയായിരുന്നു അത്.
യുണൈറ്റഡ് താരങ്ങളായ വരാനെയും, കാവാനിയും പരിക്കിന്റെ പിടിയിലായതിനാൽ ഇന്നത്തെ മത്സരത്തിനുണ്ടാവാൻ വഴിയില്ല. പരിക്കേറ്റ ഫെറാൻ ടോറസും, കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ ലപോർട്ടയും സിറ്റി നിരയിലും ഉണ്ടാവില്ല.
കോവിഡ് നിയന്ത്രങ്ങൾക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചതിൽ പിന്നെ ആദ്യമായാണ് ഇരു ടീമുകളും ഏറ്റു മുട്ടുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
യുണൈറ്റഡിന്റെ ചുവന്ന ചെകുത്താന്മാർ മാഞ്ചസ്റ്റർ ചുവപ്പിക്കുമോ അതോ മാഞ്ചസ്റ്റർ ഇന്നു സിറ്റിയുടെ നീലിമയണിയുമോ എന്നും കാത്തിരുന്നു കാണാം.
✍? എസ്.കെ.
Leave a reply