ടോട്ടൻഹാമുമായി ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു ഗോളിന്റെ പരാജയ ഭാരവുമായി ഇന്നലെ നോർവിച്ച് സിറ്റിക്കെതിരെ ഹോം ഗ്രൗണ്ടായ എത്തിഹാദിൽ ഇറങ്ങിയ മാഞ്ചെസ്റ്റർ സിറ്റിക്ക് അഞ്ച് ഗോളിന്റെ തകർപ്പൻ ജയം. മത്സരത്തിന്റെ തുടക്കം മുതൽ കളിയിൽ ആദിപത്യം പുലർത്തിയ മാഞ്ചെസ്റ്റർ സിറ്റി അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നൽകിയ ഗബ്രിയേൽ ജീസസാണ് കളിയിലെ താരം. സിറ്റിക്ക് ആദ്യം ലഭിച്ച നോർവിച്ച് സിറ്റിയുടെ ഔൻ ഗോളിന് വഴി ഒരുക്കിയതും ജീസസായിരുന്നു. ടീമിൽ പുതുതായി എത്തിയ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരം ജാക്ക് ഗ്രീലിഷ് സിറ്റിക്കായി തന്റെ ആദ്യ ഗോൾ ഇന്നലെ കണ്ടെത്തി. ലപോർട്ട,സ്റ്റെർലിംഗ്, മഹ്റെസ് എന്നിവരാണ് മറ്റു സ്കോറർമാർ.
ഇന്നലെ വൈകുന്നേരം നടന്ന ലിവർപൂൾ – ബേൺലി മത്സരം ലിവർപൂൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ജോട്ടയും, സാദിയോ മാനേയുമാണ് സ്കോറർമാർ. മത്സരത്തിൽ നിരവധി അവസരങ്ങൾ ലിവർപൂൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോളുകൾ കണ്ടെത്താനായില്ല. ഇതോടെ തുടർച്ചയായി രണ്ട് മത്സരത്തിലും വിജയിച്ച ലിവർപൂൾ കുതിപ്പ് തുടരുകയാണ്.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല ന്യൂ കാസിലിനെയും, ബ്രൈറ്റൻ വാറ്റ്ഫോർഡിനെയും പരാജയപ്പെടുത്തി. 2-0 സ്കോറിനായിരുന്നു ഇരു ടീമുകളുടെയും വിജയം. എന്നാൽ ലീഡ്സ് എവെർട്ടൻ മത്സരം 2-2 സമനിലയിലും. ക്രിസ്റ്റൽ പാലസ് ബ്രെന്റഫോർഡ് മത്സരം ഗോൾ രഹിത സമനിലയിലും കലാശിച്ചു.
– ✍️എസ്.കെ.
Leave a reply