ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം ആഴ്ചയിലെ അവസാന മത്സര ദിനമായ ഇന്ന് നടന്ന മത്സരത്തിൽ എവർട്ടൺ ബേൺലിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടന്റെ വിജയം. മൈക്കിൾ കീൻ, ടൗൺസെന്റ്, ഡിമ്രി ഗ്രേയ് എന്നിവരാണ് എവർട്ടനുവേണ്ടി സ്കോർ ചെയ്തത്. ബെൻ മീയാണ് ബേൺലിയുടെ ഏക ഗോൾ കണ്ടെത്തിയത്.
ഈ മത്സരത്തോടെ പ്രീമിയർ ലീഗ് നാലാഴ്ച്ച പൂർത്തിയാക്കുമ്പോൾ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, എവർട്ടൺ എന്നിവരാണ് ഒന്ന് മുതൽ നാല് വരെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഒൻപത് പോയിന്റോടെ അഞ്ചാം സ്ഥാനത്തുണ്ട്.
✍️ എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply